സംസ്ഥാന സർക്കാർ ജീവനക്കാരുടേതിന് തുല്യമായ ശമ്പള ഘടന തുടർന്നുവരുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ 40 ശതമാനത്തിൽ അധികം അംഗവൈകല്യമുള്ള ജീവനക്കാരുടെ സ്‌പെഷ്യൽ അലവൻസ് വർദ്ധിപ്പിച്ചു. പ്രതിമാസം 1000 രൂപയായിരുന്നത് 1100 രൂപയായാണ് വർദ്ധിപ്പിച്ചത്.
ഇതുസംബന്ധിച്ച ഉത്തരവ് നവംബർ 24ന് ധനവകുപ്പിൽ നിന്ന് പുറത്തിറങ്ങി. പുതിയ അലവൻസ് നിരക്ക് ഉത്തരവ് തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
2017 ലാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ ജീവനക്കാരുടെ സ്‌പെഷ്യൽ അലവൻസ് 800 രൂപയിൽ നിന്ന് 1000 രൂപയായി വർദ്ധിപ്പിച്ചിരുന്നത്. ഇത് പുതുക്കിയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.