ഡിസംബര്‍ നാലാം തീയതിയാകാന്‍ കാത്തിരിക്കുകയാണ് ടോളിവുഡ് ആരാധകര്‍. ഏറെ കാത്തിരുന്ന കല്യാണം ഇങ്ങെത്തി പോയി. നാഗചൈതന്യ- ശോഭിത കല്യാണവാരത്തിന് തുടക്കമായിരിക്കുകയാണ്. മംഗളസ്‌നാനം എന്ന ചടങ്ങോടെയാണ് കല്യാണ മേളം തുടങ്ങിയിരിക്കുന്നത്. ഹല്‍ദി ചടങ്ങില്‍ പരമ്പരാഗതമായ മഞ്ഞ വസ്ത്രത്തില്‍ നിന്ന് മാറി വെള്ളയും ചുവപ്പുമായ വേഷങ്ങളാണ് നാഗ ചൈതന്യയും ശോഭിതയും ധരിച്ചിരിക്കുന്നത്. ചുവപ്പ് പട്ട് സാരിയില്‍ അതി മനോഹരിയായി ശോഭിത ചടങ്ങില്‍ അതീവ സന്തോഷ വതിയായി കാണപ്പെടുന്നത്.
വെളുപ്പ് ജുബ്ബയില്‍ തന്റെ വധുവിനൊപ്പം അതീവ സന്തോഷത്തില്‍ നാഗ ചൈതന്യയെും കാണാം. ഒന്നര വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ ഈ വര്‍ഷം ഒക്ടോബറിലാണ് ഇരുവരും വിവാഹനിശ്ചയം നടത്തിയത്. തങ്ങളുടെ കുടുംബത്തിലേയ്ക്ക് ശോഭിത മരുമകളായി വരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് നാഗാര്‍ജുനയും വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ നാലിന് അന്നപൂര്‍ണ്ണ സ്റ്റുഡിയോയിലാണ് ഇവരുടെ വിവാഹം.
ബ്രാഹ്‌മണ ചടങ്ങില്‍ എട്ട് മണിക്കൂര്‍ നീണ്ട വിവാഹമാണ് നടക്കാനിരിക്കുന്നത്. ഇവരുടെ വിവാഹ ക്ഷണക്കത്തും വൈറലായിരുന്നു. ഇരുവരുടെയും വിവാഹ ക്ഷണക്കത്തില്‍ ശോഭിതയുടെയും നാഗ ചൈതന്യയുടെയും പേരുകള്‍ക്കൊപ്പം ഇരുകുടുംബങ്ങളുടെ തലമുറകളുടെ പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.