ഓപ്പോ റെനോ 13 സീരീസ് നവംബര്‍ 25 ന് ചൈനയില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. റെനോ 12 സീരീസിന്റെ പിന്‍ഗാമിയായിട്ടാണ് ഓപ്പോ റെനോ 13 സീരീസ് എത്തുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 8350 ചിപ്സെറ്റ് ഇതിനുണ്ടായിരിക്കും, കൂടാതെ 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും ഉണ്ടായിരിക്കുന്നതാണ്.
അതേസമയം, റെനോ 13 മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. അതേസമയം റെ നോ പ്രോ മോഡല്‍ നാല് കളറുകളില്‍ ലഭ്യമാകും. ബട്ടര്‍ഫ്‌ളൈ, പര്‍പ്പിള്‍, ഗാലക്സി ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാണ് ഫോണെത്തുന്നത്.
കമ്പിനി പറയുന്നതനുസരിച്ച്, വരാനിരിക്കുന്ന പുതിയ ഫോണിന്റെ ലൈനപ്പ് 1.5 കെ റെസല്യൂഷനുള്ള ഡിസ്പ്ലേയുള്ളതായിരിക്കും. കൂടാതെ, 13 സീരീസിലെ ബാറ്ററി അതിന്റെ മുന്‍ഗാമിയേക്കാള്‍ വലുതായിരിക്കുമെന്നും അഞ്ച് വര്‍ഷം വരെ വാറന്റി ഉള്ളതാണെന്നും ക്മ്പിനി അവകാശപ്പെടുന്നുണ്ട്.