നിവേദ്യം എന്ന മലയാള സിനിമയിലൂടെ ചലച്ചിത്രലോകത്തേക്ക് എത്തിയ താരമാണ് ഭാമ. മലയാളസിനിമയ്ക്ക് ലോഹിതാദാസ് കൊടുത്ത നിവേദ്യം എന്നാണ് ഭാമയെക്കുറിച്ച് സിനിമ പ്രേമികൾ പറയുക. രേഖിത കുറുപ്പ് എന്നാണ് ഭാമയുടെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയശേഷമാണു ഭാമ ആയി താരം മാറുന്നത്. നാടൻ ലുക്ക് കൊണ്ടും ഗ്രാമീണത തുളുമ്പുന്ന സംസാരം കൊണ്ടും ഭാമ മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഇടം കണ്ടെത്തിയത് വളരെ പെട്ടെന്നാണ്. പിന്നീട് മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ തന്നെ ഭാമ സമ്മാനിച്ചു.
സിനിമയിലേക്ക് കടന്നുവന്നതിനു പിന്നാലെ കൈ നിറയെ അവസരങ്ങളും താരത്തെ തേടിയെത്തി. പിന്നീട് സിനിമയിൽ തിളങ്ങി നിൽക്കവേ അഭിനയത്തിൽ നിന്നും ഇടവേള എടുത്തുകൊണ്ട് വിവാഹജീവിതം. എന്നാൽ അടുത്തിടെയാണ് താൻ സിംഗിൾ മദർ ആണെന്ന കാര്യം തുറന്നുപറഞ്ഞുകൊണ്ട് താരം എത്തിയത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഭാമ അഭിനയത്തിലേക്ക് തിരികെ എത്തിയിട്ടില്ല. കേരളത്തിന് അകത്തും പുറത്തും ഉദ്‌ഘാടനവേദികളിൽ സജീവമാണ് ഭാമ. വിവാഹത്തിന് ശേഷവും ‘അമ്മ ആയ ശേഷവും ശരീര സൗന്ദര്യം നിലനിർത്തുന്നതിൽ അതീവ ശ്രദ്ധാലു ആണ് താരം. പഴയതിനേക്കാൾ സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകരുടെ കമന്റുകൾ.
അഭിനയത്തിൽ ഇല്ലെങ്കിലും തിരക്കുകളുടെ ലോകത്താണ് ഭാമ. മിക്ക ഉദ്‌ഘാടനവേദികളിലും ഭാമ എത്തുന്നുണ്ട്. മിക്ക ദിവസങ്ങളിലും ഭാമക്ക് ഉദ്‌ഘാടനങ്ങൾ പതിവ് കാഴ്ചയാണ്. നാടൻ ലുക്കിലും മോഡേൺ ലുക്കിലും എല്ലാം വേദികളിൽ ഭാമ എത്താറുണ്ട്. മുൻപൊക്കെ ലിച്ചിയും ഹണി റോസും ആയിരുന്നു ഉദ്‌ഘാടന വേദികളിൽ സജീവം ആയിരുന്നു എങ്കിൽ ഇപ്പോഴത് ഭാമ ആയി മാറിയിട്ടുണ്ട്, അവർക്ക് വെല്ലുവിളി ആകുമോ ഭാമ എന്നുള്ള ചോദ്യങ്ങൾ കൊണ്ടാണ് മിക്ക വീഡിയോസും സോഷ്യൽ മീഡിയയിൽ നിറയുന്നത്.
അതേസമയം സിനിമയിലേക്ക് ഉണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും കഴിഞ്ഞദിവസം ഭാമ മറുപടി നൽകി. വീട്ടിൽ ഒരു കുഞ്ഞുമോളുണ്ട്, തീരെ ചെറുതാണ് അവൾ വലുതായിട്ട് നോക്കാം എന്നായിരുന്നു ഭാമ നൽകിയ മറുപടി. സിനിമയിലേക്ക് എത്തും മുൻപേ തന്നെ മാധ്യമരംഗത്ത് ഭാമ സജീവം ആയിരുന്നു. അവതരണത്തിനുപുറമെ ആലാപനത്തിലൂടെയൂം ഭാമ പ്രേക്ഷകരെ സമ്പാദിച്ചിരുന്നു. 2007 ൽ ആണ് നിവേദ്യം എന്ന ചിത്രത്തിൽ ഭാമ അഭിനയിക്കാൻ എത്തിയത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയാവുകയും പിന്നീട് തന്റെ ചിത്രത്തിൽ അവസരം നൽകുകയും ആയിരുന്നു. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന ചിത്രമായിരുന്നു.