CrimeNationalNews

ക്രെഡിറ്റ് കാർഡ് തട്ടിപ്പുമായി; നാലുപേർ പിടിയിൽ

ഗാസിയാബാദ്: വിനോദ സഞ്ചാരികളെയും ഓഫീസ് ജീവനക്കാരെയും കയറ്റുന്ന ‌‌ഒരു ട്രാവലർ പുറമേ നിന്ന് നോക്കുമ്പോൾ അത് മാത്രമേ തോന്നുകയുള്ളൂ.

എന്നാല്‍ വമ്പൻ തട്ടിപ്പ് നടത്തിയിരുന്ന ഒരു കോള്‍ സെൻറ്ററണ് ട്രാവലറിന് ഉള്ളില്‍ പ്രവർത്തിച്ചിരുന്നതെന്ന് അറിഞ്ഞതോടെ നാടും പോലീസുമെല്ലാം ഒരുപോലെ ഞെട്ടി. ഫോണ്‍ വഴി ബന്ധപ്പെട്ട് ക്രെഡിറ്റ് കാർഡ് റിവാർഡുകള്‍ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് ഈ സംഘം തട്ടിയെടുത്തത്. മൂന്ന് പേരെയാണ് സംഭവത്തില്‍ അറസ്റ്റില്‍ ചെയ്തിട്ടുള്ളത്. അതില്‍ ഒരാള്‍ മലയാളിയാണ്.

ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, ഹെഡ്‌ഫോണുകള്‍, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് എന്നിവയും പിടിച്ചെടുത്തു. ഗാസിയാബാദ് ഇന്ദിരാപുരത്ത് ഗ്രീൻ ബെല്‍റ്റിന് സമീപം പാർക്ക് ചെയ്തിരിക്കുന്ന ഒരു ഫോഴ്‌സ് ട്രാവലർ ബസിനെക്കുറിച്ച്‌ പോലീസിന് സൂചന ലഭിക്കുകയായിരുന്നു. പോലീസെത്തി ട്രാവലറിൻ്റെ വാതില്‍ തുറന്നപ്പോള്‍ കോള്‍ സെൻറ്റർ നടത്തുന്ന മൂന്ന് പേരെ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശി സുശാന്ത് കുമാർ (30), തില മോഡില്‍ നിന്നുള്ള സണ്ണി കശ്യപ് (20), ലോണി ബോർഡർ സ്വദേശി അമൻ ഗോസ്വാമി (24) എന്നിവരാണ് അറസ്റ്റിലായത്.

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ വിളിക്കുകയും റിവാർഡുകള്‍ വാഗ്ദാനം ചെയ്യുകയുമാണ് ഇവർ ചെയ്തിരുന്നത്. ഒരു ലിങ്ക് മെസേജ് ആയി അയച്ച്‌ നല്‍കും. ലിങ്കില്‍ ക്ലിക്ക് ചെയ്ത് കാർഡ് നമ്പറുകളും മറ്റ് വിശദാംശങ്ങളും നല്‍കാനാണ് ആളുകളോട് പറയുക. ഇങ്ങനെ ചെയ്ത് വരുമ്പോൾ ഒരു ഒടിപി ലഭിക്കും. അത് പങ്കിട്ടാല്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകും. ഈ രീതി ഉപയോഗിച്ച്‌ ഇവർ നിരവധി പേരില്‍ നിന്ന് പണം തട്ടിയെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *