നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമായ ഒരു നട്‌സായി പിസ്തയെ പറയാം. ഗുണങ്ങള്‍ മാത്രമാണ് ഈ പച്ച നട്‌സ് തരുന്നത്. നട്‌സുകളില്‍ പ്രധാനിയാണിത്. നട്‌സ് ഏത് പ്രായത്തിലുള്ളവര്‍ക്കും വളരെ നല്ലതാണ്. എന്നാല്‍ പുരുഷന്‍മാരുടെ ആരോഗ്യ ത്തില്‍ പിസ്തയുടെ പങ്ക് വളരെ വലുതാണ്. ഇന്നത്തെ കാലത്ത് പുരുഷ വന്ധ്യത വര്‍ധിച്ചുവരികയാണ്, പല പുരുഷന്മാരും തങ്ങളുടെ പ്രത്യുല്‍പാദനശേഷി മെച്ചപ്പെടുത്തുന്നതിനുള്ള സ്വാഭാവിക വഴികള്‍ തേടുകയും ചെയ്യുന്നുണ്ട്. അവയില്‍ പ്രധാനമാണ് ഈ പിസ്ത. അണ്ടിപ്പരിപ്പും ഇതില്‍ പ്രധാനമാണ്. രുചിയാലും ആരോഗ്യ ഗുണങ്ങളാലും ഇത് രണ്ടും നല്ലതാണ്. നട്‌സ് വെറുതെ കഴിക്കാനും മറ്റ് വിഭവങ്ങള്‍ക്കൊപ്പം കഴിക്കാനും നല്ലതാണ്. പുരുഷന്‍മാരില്‍ ഇത് ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ ബീജ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ പുരുഷ പ്രത്യുത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു.
പിസ്തയില്‍ പ്രോട്ടീന്‍, കൊഴുപ്പ്, നാരുകള്‍ എന്നിവയുടെ അധിക അളവ് ബീജത്തിന്റെ ഗുണനിലവാരവും ചലനശേഷിയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ലിംഗത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന അമിനോ ആസിഡായ അര്‍ജിനൈന്‍ പിസ്തയിലുണ്ട്. ഇത് ദീര്‍ഘകാല ഉദ്ധാരണത്തിനും ആരോഗ്യകരമായ ബീജത്തിനും സഹായിക്കുന്നു. അവയില്‍ ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ബീജത്തിന്റെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ആരോഗ്യകരമായ ബീജം ഉത്പാദിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
പുരുഷ വന്ധ്യതയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് പൊണ്ണത്തടി. ഭക്ഷണത്തില്‍ പിസ്ത ചേര്‍ക്കുന്നത് പുരുഷന്മാരുടെ ഭാരം നിയന്ത്രിക്കാനും പ്രത്യുല്‍പാദന ക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിന്‍ ഇ, സെലിനിയം തുടങ്ങിയ ആന്റിഓക്സി ഡന്റുകള്‍ പിസ്തയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ബീജകോശങ്ങളെ സംരക്ഷിക്കുകയും അവയുടെ ഗുണനിലവാരവും ചലനശേഷിയും സംരക്ഷിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ബീജത്തിന്റെ ഉല്‍പാദനത്തിനും ഇത് സഹായിക്കുന്നു.
പുരുഷന്മാരില്‍ പിസ്ത ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പഠനങ്ങള്‍ അനുസരിച്ച്, ദിവസവും പിസ്ത കഴിക്കുന്ന പുരുഷന്മാര്‍ക്ക് പിസ്ത കഴിക്കാത്ത പുരുഷന്മാരേക്കാള്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലാണ്. മറ്റ് നട്സുകളായ വാല്‍നട്ട്, ഹസ്‌നട്ട്, കാഷ്യൂനട്ട് എന്നിവയും പുരുഷ ബീജങ്ങളുടെ ആരോഗ്യത്തിന് കഴിക്കാവുന്നതാണ്.