Kerala

മദ്യപിച്ച് പൊലീസിന്‍റെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍

മലപ്പുറം : മങ്കടയിൽ മദ്യപിച്ച് പൊലീസിന്‍റെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍. സംഭവത്തില്‍ എഎസ്ഐയ്ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെയാണ് സസ്പെനന്‍ഡ് ചെയ്തുകൊണ്ട് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കിയത്.

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസ്. ഇന്നലെ രാത്രിയാണ് മലപ്പുറം മക്കരപ്പറമ്പിൽ പൊലീസ് വാഹനം അപകടമുണ്ടാക്കിയത്. യുവാക്കൾ സഞ്ചരിച്ച കാറിൽ പൊലീസ് വാഹനം ഇടിച്ച ശേഷം നിർത്താതെ പോയ മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെ നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത്.

മൂന്ന് യുവാക്കൾ സഞ്ചരിച്ച കാറിൽ ഇടിച്ച വാഹനം മറ്റൊരു ബൈക്കിനെയും ഇടിക്കാൻ ശ്രമിച്ചു. നിർത്താതെ പോയ പൊലീസ് ജീപ്പ് നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാതെയാണ് പൊലീസുകാരന്‍ വണ്ടിയോടിച്ചതെന്ന് വ്യക്തമായത്. അതേ സമയം ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തിട്ടും ഇതുവരെ വകുപ്പുതല നടപടി ഒന്നും ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *