Finance

സ്വര്‍ണ്ണത്തിന് ഇത് മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ആഴ്ച്ച

റോക്കറ്റ് പോലെ കുതിച്ചിരുന്ന സ്വര്‍ണ്ണം ചെറുതായി കൂപ്പു കുത്തിയിരിക്കുകയാണിപ്പോള്‍. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ആഴ്ച്ചയാണ് ഇപ്പോള്‍ സ്വര്‍ണ വ്യാപാരികള്‍ നേരിടുന്നത്. ഈ ആഴ്ചയില്‍ മാത്രം 4 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹിയില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില വെള്ളിയാഴ്ച 75,813 രൂപയായി കുറഞ്ഞു, നവംബര്‍ 14ന് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് 74,620 രൂപയായിരുന്നപ്പോള്‍ 22 കാരറ്റ് സ്വര്‍ണത്തിന് 10 ഗ്രാമിന് 68,402 രൂപയായിരുന്നു. യുഎസ് ഡോളറിന്റെ കുതിപ്പാണ് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം. ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയ ത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് ഡോളര്‍ ഉയര്‍ന്നിരുന്നു.

വ്യാപാരികള്‍ക്ക് ചെറിയ രീതിയില്‍ നഷ്ടമാണെങ്കിലും വിവാഹ പാര്‍ട്ടികള്‍ക്ക് ഇത് സുവാര്‍ണാവസരമാണ്. ഈ വര്‍ഷം ആദ്യം ഇറക്കുമതി തീരുവ കുറച്ചതോടെ, സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡില്‍ കാര്യമായ കുതിച്ചുചാട്ടം ഉണ്ടായിരുന്നു. ദീപാവലി-അക്ഷയ ത്രീതിയ കാലയളവില്‍ പോലും ഞങ്ങള്‍ ഒരു കുതിച്ചുചാട്ടം കണ്ടിരുന്നു. എന്നാല്‍ കുറഞ്ഞതിനേക്കാള്‍ പതിന്മടങ്ങായി സ്വര്‍ണ്ണവില കൂടുമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *