‘ഓര്‍ബിറ്റല്‍’ ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ നോവലാണ്
ലണ്ടന്‍; 2024ലെ ബുക്കര്‍ പ്രൈസ് സ്വന്തമാക്കി യുകെയിലെ എഴുത്തുകാരി സാമന്ത ഹാര്‍വെക്ക്. 136 പേജുകളുള്ള ‘ഓര്‍ബിറ്റല്‍’ എന്ന സയന്‍സ് ഫിക്ഷന്‍ നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. 50,000 പൗണ്ട് ആണ് (54 ലക്ഷം രൂപ) എഴുത്തുകാരിക്ക് ലഭിക്കുന്ന സസമ്മാനത്തുക. ജപ്പാന്‍, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബ്രിട്ടന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് ബഹിരാകാശ സഞ്ചാരി കള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയെ നിരീക്ഷിക്കുന്ന കഥയാണ് നോവലില്‍ പ്രതിപാദിക്കുന്നത്.
അവരുടെ ദുഃഖങ്ങളും, ആഗ്രഹങ്ങളും, അവര്‍ നേരിടേണ്ടി വരുന്ന കാലാവസ്ഥാ പ്രതിസന്ധിയുമൊക്കെയാണ് നോവല്‍ വികസിപ്പിക്കുന്നത്. എന്നിവയെ സ്പര്‍ശിക്കുന്നു. ബുക്കര്‍ പ്രൈസ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് 136 പേജുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ‘ഓര്‍ബിറ്റല്‍’ അവാര്‍ഡ് നേടിയ ഏറ്റവും ചെറിയ രണ്ടാമത്തെ നോവലാണ്. 49 കാരനായ ഹാര്‍വിയുടെ അഞ്ചാമത്തെ നോവലാണിത്.
ഭാവനാത്മക സാഹിത്യത്തിനുള്ള ഹോത്തോണ്‍ഡെന്‍ പുരസ്‌കാരവും ഓര്‍ബിറ്റല്‍ സ്വന്തമാക്കിയിരുന്നു. 2019ന് ശേഷം ആദ്യമായാണ് ഒരു വനിത ബുക്കര്‍ പ്രൈസ് നേടുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നുള്ള ഭൂമിയുടെ വിഡിയോകളാണ് നോവലെഴുതാനുള്ള പ്രചോദനമെന്ന് സാമന്ത വ്യക്തമാക്കിയിരുന്നു.