300 കോടി ക്ലബ്ബിൽ കയറി ഹൊറർ കോമഡി ചിത്രം ‘ഭൂൽ ഭുലയ്യ 3 ’. വെറും 10 ദിവസം കൊണ്ടാണ് സിനിമ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ദീപാവലി റിലീസായെത്തിയ ചിത്രം ആഭ്യന്തര ബോക്സ്ഓഫീസിൽ 199.50 കോടിയാണ് നേടിയിരിക്കുന്നത്. വിദ്യാബാലനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രണ്ടാം ഭാഗം ഒരുക്കിയ അനീസ് ബാസ്മീ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി, രാജ്പാല് യാദവ്, സഞ്ജയ് മിശ്ര എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. മണിച്ചിത്രത്താഴ് സിനിമയുടെ റീമേക്ക് ആയി ഹിന്ദിയിൽ റിലീസ് ചെയ്ത ഭൂൽ ഭുലയ്യ പ്രിയദർശനായിരുന്നു സംവിധാനം ചെയ്തത്. ശോഭന അവതരിപ്പിച്ച വേഷത്തിൽ വിദ്യ ബാലനായിരുന്നു അഭിനയിച്ചത്. അക്ഷയ് കുമാർ നായകനായെത്തിയ സിനിമയ്ക്ക് രണ്ടാം ഭാഗം എത്തിയപ്പോൾ കാർത്തിക് ആര്യൻ നായകനായി.