CrimeKeralaMediaNews

പശുവിനെ വളർത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസി പശുവിനെ വെട്ടിക്കൊന്നു

എറണാകുളം: പിറവത്ത് ആണ് അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മിണ്ടാപ്രാണികളോട് ഈ ക്രൂരത കാണിച്ചത്. സംഭവത്തിൽ എടക്കാട്ടുവയൽ സ്വദേശി പി രാജുവിനെ മുളന്തുരുത്തി പോലീസ് അറസ്റ്റ്‌ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

അയൽവാസി പശുക്കളെ വളർത്തുന്നത് കാരണം തൻ്റെ ജലശ്രോതസുകളിൽ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജു മുളന്തുരുത്തി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. കിണറ്റിലെ വെള്ളം മലിനമാകുന്നുവെന്നും ഇയാൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കളക്ടർക്കും രാജു പരാതി നൽകി. എന്നാൽ, പഞ്ചായത്ത് നടത്തിയ പരിശോധനയിൽ നിയമപരമായ ചട്ടങ്ങൾ പാലിച്ചാണ് ഉടമസ്ഥൻ പശുവിനെ വളർത്തിയതെന്ന് കണ്ടെത്തി. തുടർന്ന് പ്രശ്‌നങ്ങൾ പറഞ്ഞ് പരിഹരിച്ചിരുന്നു.

എന്നാൽ, ഇന്ന് രാവിലെ വീണ്ടും ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയായിരുന്നു. ഇത് ഇരുവരും തമ്മിലുള്ള കയ്യാങ്കളിയിലേക്ക് നയിച്ചു. തുടർന്ന് രാജു വെട്ടുകത്തിയുമായി എത്തുകയും തൊഴുത്തിൽ നിന്നിരുന്ന പശുക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ആറ് പശുക്കളാണ് തൊഴുത്തിൽ ഉണ്ടായിരുന്നത്. ആക്രമണത്തിൽ പരിക്കേറ്റ് ഒരു പശു ചത്തു. സംഭവത്തിൽ പശുവിൻ്റെ ഉടമസ്ഥർ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് കുടുംബം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *