
22 % ക്ഷാമബത്ത കുടിശിക ആവിയായി! ഈ സാമ്പത്തിക വർഷം ലഭിക്കുക 3 % ക്ഷാമബത്ത മാത്രം; ജീവനക്കാരെ പറ്റിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ഷാമബത്ത കുടിശിക അനന്തമായി നീളും. 22 ശതമാനം ക്ഷാമബത്ത കുടിശിക അനന്തമായി നീളുമെന്നാണ് ചട്ടം 300 പ്രകാരമുള്ള മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗത്തില്‍ നിന്ന് വ്യക്തമാകുന്നത്.
ഓരോ സാമ്പത്തിക വർഷവും 2 ഗഡു ക്ഷാമ ബത്ത അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത്. ഈ സാമ്പത്തിക വർഷം ഏപ്രിലിൽ ഒരു ഗഡു ഡി.എ ( 2 ശതമാനം) നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഈ സാമ്പത്തിക വർഷം ലഭിക്കുന്നത് 3 ശതമാനം ഡി.എ മാത്രമായിരിക്കും. നിലവിൽ 7 ഗഡുക്കളാണ് കുടിശിക. ഇതിൽ 2025 മാർച്ച് 31 ന് ഉള്ളിൽ ഒരു ഗഡു ക്ഷാമബത്ത മാത്രമാണ് തരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
അതേസമയം, 2025 ജനുവരിയിൽ കേന്ദ്രം പുതിയ ഡി.എ പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനത്ത് ക്ഷാമബത്ത കുടിശിക 7 ഗഡുക്കളായി വീണ്ടും ഉയരും. 2024-25 സാമ്പത്തിക വർഷം മുതൽ പ്രതിവർഷം 2 ഗഡു ക്ഷാമബത്ത കൊടുക്കുമെന്ന പ്രഖ്യാപനത്തോടെ 7 ഗഡുക്കൾ സ്ഥിരം കുടിശികയാകുമെന്ന് വ്യക്തമാകുകയാണ്.
അങ്ങനെയാണെങ്കില്‍, 22 ശതമാനം ക്ഷാമബത്ത കുടിശിക ആവിയായി പോകും. 3 ശതമാനം ഡി.എ അനുവദിക്കുമെന്ന് മലയാളം മീഡിയ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അത് ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം.
ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുക്കാനുള്ള ക്ഷാമബത്തയും ക്ഷാമആശ്വാസവും ചുവടെ:
- 01.07.21 – 3 %
- 01.01.22 – 3 %
- 01.07.22 – 3 %
- 01.01.23 – 4 %
- 01.07.23 – 3 %
- 01.01.24 – 3 %
- 01.07.24 – 3 %
- ആകെ : 22 %
Read Also:
2 Comments