വാഷിങ്ടണ്‍; തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷ ശക്തമാക്കി. അദ്ദേഹത്തിന്റെ മാര്‍-എ-ലാഗോ വസതിക്ക് അത്യാധുനിക സൈനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. മുന്‍പ് തന്നെ വധഭീഷണി ഉള്ളതിനാല്‍ ട്രംപിന് സുരക്ഷ കര്‍ശനമാക്കിയിരുന്നു. ഇപ്പോഴിതാ ട്രംപിന്‍രെ വസതിയ്ക്ക് മുന്നില്‍ വലയം ചെയ്യുന്ന റോബോട്ടിക് നായയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി റോബോട്ടിക് നായയെ വിന്യസിച്ചതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് സീക്രട്ട് സര്‍വീസാണ് ഇത്തരം നായകളെ ഇറക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ സംരക്ഷിക്കുക എന്നതിനാണ് ഞങ്ങള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. റോബോട്ടിക് നായ്ക്കള്‍ നിരീക്ഷണ സാങ്കേതിക വിദ്യയിലൂടെ അതീവ സുരക്ഷ ഞങ്ങള്‍ക്ക് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുമെന്ന് സുരക്ഷ വക്താവ് പറഞ്ഞു.
യുഎസിലുടനീളമുള്ള പൊതു സുരക്ഷാ ഏജന്‍സികള്‍ക്കിടയില്‍ റോബോട്ടിക് നായ്ക്കള്‍ കൂടുതല്‍ പ്രചാരം നേടിയിട്ടുണ്ട്. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് (NYPD) കഴിഞ്ഞ വര്‍ഷം മേയര്‍ എറിക് ആഡംസ് പ്രഖ്യാപിച്ച ‘ഡിജിഡോഗ്സ്’ എന്ന് വിളിക്കപ്പെടുന്ന ഒരു റോബോട്ടിനെ തങ്ങളുടെ സേനയ്ക്ക് മുതല്‍ക്കൂട്ടായി ചേര്‍ത്തിരുന്നു.