Technology

എല്‍ജി സ്‌ട്രെച്ചബിള്‍ ഡിസ്‌പ്ലേ അവതരിപ്പിച്ചു

സാങ്കേതിക വിദ്യയില്‍ വന്‍ പുരോഗതി കൈവരിച്ചിരിക്കുകയാണ് എല്‍ജി. അതിന്‍രെ ഉദാഹരണമായി എല്‍ജിയുടെ പുതിയ ഡിസ്‌പ്ലെയെ പറയാം. കാരണം. പുതിയ സ്ട്രെച്ചബിള്‍ ഡിസ്പ്ലേയാണ് എല്‍ജി കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. കഴിഞ്ഞ ആഴ്ച സിയോളിലെ എല്‍ജി സയന്‍സ് പാര്‍ക്കിലായിരുന്നു ഇത് അവതരിപ്പിച്ചത്.

ഉയര്‍ന്ന റെസല്യൂഷനും ഇമേജ് നിലവാരവും നല്‍കുമ്പോള്‍ 18 ഇഞ്ച് വരെ വികസിപ്പിക്കാന്‍ കഴിയുന്ന 12 ഇഞ്ച് പാനലാണ് എല്‍ജി അവതരിപ്പിച്ചത്. മീറ്റിംഗില്‍ പ്രദര്‍ശിപ്പിച്ചത് വലിച്ചു നീട്ടാവുന്ന പാനല്‍ 18 ഇഞ്ച് വരെ നീളുന്ന 12 ഇഞ്ച് സ്‌ക്രീന്‍ ആയിരുന്നു.

പുതിയ ഡിസ്പ്ലേ പ്രോട്ടോടൈപ്പ് 2022-ല്‍ പ്രദര്‍ശിപ്പിച്ച ആദ്യത്തെ സ്‌ട്രെച്ചബിള്‍ ഡിസ്പ്ലേയെ മറികടക്കുമെന്നാണ് എല്‍ജിയുടെ അവകാശ വാദം. ഇത് ടിവിയുടെ യഥാര്‍ത്ഥ വലുപ്പത്തിന്റെ 20 ശതമാനം വരെ നീളാമെന്നാണ് കണകാക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *