NationalNews

അല്ലു അർജുൻ അറസ്റ്റില്‍: തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചതില്‍ വീഴ്ച്ച

ഹൈദരാബാദിൽ പുഷ്പ-2 സിനിമയുടെ പ്രീമിയർ ഷോയ്‌ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിലായി. സംഭവത്തിൽ അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിന്റെയും തിയേറ്റർ അധികൃതരുടെയും വീഴ്ചയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹൈദരബാദ് ജൂബിലി ഹില്‍സിലെ വീട്ടില്‍ നിന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്.

അല്ലു അർജുൻ പോലീസ് കസ്റ്റഡിയില്‍

ഡിസംബർ 4-ന് രാത്രി, ഹൈദരാബാദിലെ ഒരു തിയേറ്ററിൽ പുഷ്പ-2 സിനിമയുടെ പ്രീമിയർ ഷോ നടക്കുകയായിരുന്നു. അല്ലു അർജുൻ തിയേറ്ററിൽ എത്തുമെന്ന വാർത്ത പരന്നതോടെ ആരാധകർ തിങ്ങി കൂടി. താരത്തെ കാണാനും സെൽഫി എടുക്കാനുമുള്ള മത്സരത്തിനിടയിൽ തിക്കും തിരക്കും അനിയന്ത്രിതമായി. ഈ തിക്കിലും തിരക്കിലും പെട്ട് 39 വയസുള്ള ഒരു വീട്ടമ്മയായ രേവതി മരിക്കുകയായിരുന്നു.

allu arjun police custody visuals

പൊലീസിന്റെ അന്വേഷണത്തിൽ, അല്ലു അർജുന്റെ ബൗൺസർമാർ ആളുകളെ അദ്ദേഹത്തിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിച്ചതാണ് തിക്കും തിരക്കിന് കാരണമായതെന്ന് വ്യക്തമായി. തിയേറ്റർ അധികൃതർ താരത്തിന്റെ സന്ദർശനത്തെക്കുറിച്ച് ആവശ്യത്തിന് മുന്നൊരുക്കം നടത്തിയിരുന്നില്ല എന്നും കണ്ടെത്തി.

allu arjun police custody

ഈ സംഭവത്തിൽ അല്ലു അർജുൻ, അദ്ദേഹത്തിന്റെ സുരക്ഷാ സംഘം, തിയേറ്റർ ഉടമ, മാനേജർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തിൽ തനിക്ക് ദുഃഖമുണ്ടെന്നും മരിച്ചയാളുടെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും അല്ലു അർജുൻ പ്രതികരിച്ചു. താൻ ഒരിക്കലും ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലെ തിയേറ്ററുകളിൽ പുഷ്പ-2 സിനിമയുടെ പ്രദർശന സമയത്ത് ആരാധകർ അഴിഞ്ഞാടിയിരുന്നു. ഒരു തിയേറ്ററിൽ സ്ക്രീനിലേക്ക് തീക്കളി കത്തിച്ച സംഭവവും ഉണ്ടായി. ഈ സംഭവങ്ങളുടെ ഗൗരവം കണക്കാക്കി പൊലീസ് കർശന നടപടികൾ സ്വീകരിച്ചു. ബെംഗളൂരുവിലെ ചില തിയേറ്ററുകളിൽ പ്രഭാത പ്രദർശനങ്ങൾ നിരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *