സർക്കാർ ജീവനക്കാർക്ക് പെൻഷൻ കൊടുക്കാൻ ചെലവഴിച്ചത് 10479.61 കോടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2023- 24 സാമ്പത്തിക വർഷം സർക്കാർ ജീവനക്കാർക്ക് പെൻഷൻ കൊടുത്ത തുകയാണിത്.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 126837.66 കോടിയാണ് 2023- 24 ലെ സംസ്ഥാനത്തിൻ്റെ റവന്യു വരുമാനം. സർക്കാർ ജീവനക്കാർക്ക് പെൻഷൻ കൊടുക്കാൻ ചെലവായത് വരുമാനത്തിൻ്റെ 8.26 ശതമാനം മാത്രമെന്ന് കണക്കുകളിൽ നിന്ന് വ്യക്തം. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ 2023 – 24 ചെലവായത് വരുമാനത്തിൻ്റെ 21.88 ശതമാനം മാത്രമാണെന്ന് മലയാളം മീഡിയ ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു.
സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ 2023 – 24 ൽ ചെലവായത് വരുമാനത്തിൻ്റെ 30.14 ശതമാനം മാത്രം. സംസ്ഥാന വരുമാനത്തിൻ്റെ സിംഹഭാഗവും സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാനാണ് ഉപയോഗിക്കുന്നതെന്ന സർക്കാർ വാദം തെറ്റെന്ന് കണക്കുകളിൽ നിന്ന് വ്യക്തം.
സാമ്പത്തിക വർഷം | സർക്കാർ ജീവനക്കാരുടെ പെൻഷൻ |
2016-17 | 7110.65 |
2017-18 | 8596.99 |
2018-19 | 8001.39 |
2019-20 | 8417.10 |
2020-21 | 8217.02 |
2021-22 | 11966.12 |
2022-23 | 10422.41 |
2023-24 | 10479.61 |
Also Read:
മെഡിസെപ്പ് ഗുണകരമല്ല. അതിൽ നിന്ന് ഒഴിവാക്കാൻ ഓപ്ഷനുണ്ടോ? എനിക്ക് പെരിഫറൽ ആൻജിയോപ്ലാസ്റ്റിക്ക് ബില്ല് അടക്കേണ്ടി വന്നത് 149000 രൂപ മെഡിസെപ്പ് അനുവദിച്ചത്50340 രൂപമാത്രം ‘അത് ക്യാഷായി തന്നു. ചതിച്ചത് ഹോസ്പിറ്റലോ ഇൻഷ്വറൻസ് കമ്പറിയോ സർക്കാരോ? ക്യാഷ് തന്നത് ഹോസ്പിറ്റൽ ആണ്. അക്കൗണ്ടിലേക്ക് അയക്കുന്നതല്ലേ ശരി……
ഓൻ വിദഗ്ദനോ. നോ നോ നൊന്നോ
അതി വിദഗ്ധൻ അല്ലിയോ. കഷ്ട്ടം തന്നെ സർക്കാരെ. പാല് പാർട്ടി യെ തന്നെ ഏൽപ്പിച്ചു കളഞ്ഞല്ലോ. Ok
[…] ജീവനക്കാരുടെ പെൻഷൻ: സംസ്ഥാന വരുമാനത്… […]
താഴെ തട്ടിലുള്ള പ്യൂൺ മുതൽ മേലെ തട്ട്, മന്ത്രിമാർ, പല പല പുതിയതായി വന്ന ഓഫീസ് , വിവരാവകാശം മുതൽ ഉള്ള പല ഉയർന്ന സ്ഥാപന, ias… എല്ലാം കൂടിയുള്ളതാണ് ശമ്പള പരിധിയിൽ വരുന്നത്