ഇസ്രായേല്‍: ഹിസ്ബുള്ള പോലും സാമാധാനത്തിനായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവയ്ക്കാന്‍ ഒരുക്കമാണെന്നറിയിച്ചിട്ടും യാതൊരു തരത്തിലുള്ള പിന്‍വാങ്ങലിനോ ചര്‍ച്ചയ്ക്കോ ഇസ്രായേല്‍ ഒരുക്കമല്ല. ഇസ്രായേല്‍ സംഘര്‍ഷം പതിവുപോലെ തന്നെ വ്യാപിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഹിസ്ബുള്ളയുടെ ഒരു ഉന്നത കമാന്‍ഡറെയും കൂടി കൊല്ലപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്തയാണ് സൈന്യം പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ വധിക്കപ്പെട്ട വ്യക്തിയുടെ പേര് പുറത്ത് വിട്ടിട്ടില്ല.
മുന്‍ മേധാവി ഹസന് നസ്റല്ല ഉള്‍പ്പെടെയുള്ള നിരവധി തീവ്രവാദ കമാന്‍ഡര്‍മാരെയും മുന്‍നിര നേതാക്കളെയും ഇസ്രായേല്‍ വധിച്ചിരുന്നു. വരും ദിവസങ്ങളിലാകും ഇസ്രായേല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. തെക്കന്‍ ലെബനനില്‍ ഇസ്രായേലി സേനയ്ക്കെതിരായ റോക്കറ്റ്, ടാങ്ക് വേധ മിസൈല്‍ ആക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച കമാന്‍ഡറാണ് കൊല്ലപ്പെട്ടത്.