മുംബൈ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യ നാഥിന് വധഭീഷണി. 10 ദിവസത്തിനകം അധികാര സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ബാബാ സിദ്ദിഖിനെ വധിച്ചതുപോലെ വധിക്കുമെന്നായിരുന്നു ഭീഷണി. സംഭവുമായി ബന്ധപ്പെട്ട് പ്രതിയെ ഉടന്‍ തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 24 കാരിയായ ഫാത്തിമ ഖാന്‍ എന്ന യുവതിയാണ് അറസ്റ്റിലായത്.
കണ്‍ട്രോള്‍ റൂമിലെ വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കായിരുന്നു ഒരു അജ്ഞാത നമ്പരില്‍ നിന്ന് വധ ഭീഷണി എത്തിയത്. അന്വേഷണത്തില്‍ യുവതിയാണ് ഇതിന്റെ പിന്നിലെന്ന് മനസിലാക്കുകയായിരുന്നു. ബിഎസ്സി ബിരുദധാരിയായ യുവതി മാതാപിതാക്കള്‍ക്കൊപ്പം താനെയിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് മാനസിക രോഗം ഉണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.