ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; അന്വേഷണം ആരംഭിച്ച് റെയിൽവേ പോലീസ്

പാലക്കാട് : ഷൊർണൂരിൽ ട്രെയിൻ തട്ടി 4 പേർ മരിച്ചു. നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് വില്ലുപുരം സ്വദേശികളായ ലക്ഷ്മണൻ, വള്ളി, റാണി, എന്നിവരാണ് മരിച്ചത്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചത്. വൈകിട്ട് 3.05ഓടെയാണ് അതിദാരുണമായ അപകടം സംഭവിച്ചത്. കരാർ തൊഴിലാളികളാണ് നാലുപേരും.ഇതിൽ മൂന്നുപേരുടെ മൃതദേഹം ലഭിച്ചു.

മൂന്ന് തൊഴിലാളികള്‍ തല്‍ക്ഷണം ട്രെയിന്‍ തട്ടി മരിക്കുകയും ഒരാള്‍ രക്ഷപ്പെടാന്‍ വേണ്ടി താഴേക്ക് ചാടിയപ്പോള്‍ പുഴയില്‍ വീണ് മരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പുഴയിൽ വീണു മരിച്ച പുരുഷന്റെ മൃതദേഹം കിട്ടാനുണ്ട്. പൊതുവെ ട്രെയിൻ എത്തുമ്പോൾ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുന്നതാണ്. എന്നാൽ ഇത്തവണ എന്താണ് സംഭവിച്ചതെന്ന് റെയിൽവേ അധികൃതർ പരിശോധിച്ചുവരികയാണ്. മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments