ജറുസലേം: ഇറാനെതിരെ ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇസ്രായേല്‍ ദമ്പതികളെ സൈന്യം അറസ്റ്റു ചെയ്തു. ജറുസലേമിലെ ലോഡ് നിവാസികളായ റാഫേലും ലാല ഗോലിയേവുമാണ് അറസ്റ്റിലായത്. ഇസ്രായേലികളെ കൂട്ടുപിടിച്ച് തങ്ങളുടെ രഹസ്യങ്ങള്‍ അറിയാനുള്ള ഇറാന്റെ ശ്രമങ്ങള്‍ പരാജയപ്പെടുകയാണെന്ന് പോലീസിന്റെയും ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെയും പ്രസ്താവനയില്‍ വ്യക്തമാക്കി.
ടെഹ്‌റാന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഇവരെന്നാണ് കരുതുന്നത്. ദേശീയ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷാ സൈറ്റുകള്‍ എന്നിവയെക്കുറിച്ചുള്ള രഹസ്യാന്വേഷണം നടത്തിയിരുന്നു ഈല ദമ്പതികളെന്നാണ് ഇസ്രായേലിന്‍രെ കണ്ടെത്തല്‍. ഇറാന്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അസര്‍ബൈജാനി പൗരനായ എല്‍ഷാന്‍ അഗയേവ് ആണ് ദമ്പതികളെ റിക്രൂട്ട് ചെയ്തത്.
ഇസ്രായേലിന്റെ മൊസാദ് ചാര ഏജന്‍സിയുടെ ആസ്ഥാനം ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവ് ഇസ്രായേല്‍ സൈറ്റുകളില്‍ ഗൊലീ വ്സ് നിരീക്ഷണം നടത്തിയെന്നും ടെല്‍ അവീവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസില്‍ ജോലി ചെയ്യുന്ന ഒരു അക്കാദമിക് വിദഗ്ധനെക്കുറിച്ച് രഹസ്യാന്വേഷണം നടത്തിയെന്നും പിടിയിലായ ദമ്പതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.