ആശുപത്രയിൽ പോകാൻ അവധി നൽകിയില്ല; കുഞ്ഞിനെ നഷ്ടപ്പെട്ടതായി സർക്കാർ ജീവനക്കാരി

പൊതുവെ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ അവധി നിഷേധിക്കപെടുന്നതും, മെന്റൽ സ്ട്രെസ് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അവധിയും സർക്കാർ സ്ഥാപനങ്ങളിൽ ഇത്തരം വാർത്തകൾ ഒരുപാടൊന്നും റീപ്രോട്ട ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഇപ്പോൾ ഇത്തരമൊരു വാർത്ത പുറത്തുവന്നിരിക്കുന്നത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഒറീസയിൽ നിന്നാണ് ഇത്തരമൊരു വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഒറീസ വനിതാ ശിശു വികസന വിഭാഗത്തിലെ ജീവനക്കാരിയായ ബർഷ പ്രിയദർശിനിയ്ക്ക് ആണ് ഇത്തരമൊരു അനുഭവം ഏർപ്പെട്ടിരിക്കുന്നത്. ഏഴ് മാസം ഗർഭിണിയായ ഇവർക്ക് കടുത്ത വയർ വേദന അനുഭവപ്പെട്ടിട്ടും മേലുദ്യോഗസ്ഥ ആശുപത്രിയിൽ പോകുവാനോ അവധി നൽകാനോ തയ്യാറായില്ല. ഇതേ തുടർന്ന് യുവതിയ്ക്ക് തന്റെ ഗർഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ടു.

ഡെറാബിസ് ബ്ലോക്കിലെ ചൈൽഡ് ഡെവലപ്‌മെൻ്റ് പ്രൊജക്‌റ്റ് ഓഫീസർ (സിഡിപിഒ) സ്‌നേഹലത സാഹുവിൻ്റെ മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ബർഷ പ്രിയദർശിനി ആരോപിച്ചു. ബർഷയുടെ തന്നെ സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു.

സർക്കാര്‍ ഓഫീസില്‍ നടന്ന സംഭവത്തില്‍ ഉപമുഖ്യമന്ത്രി പ്രവതി പരീദ ആശങ്ക രേഖപ്പെടുത്തി. സംഭവം വൈറലായതോടെ, സാഹുവിനെ സ്ഥാനത്തു നിന്ന് നീക്കിയതായി ഉപമുഖ്യമന്ത്രി പ്രവതി പരിദ പറഞ്ഞു. സംഭവത്തിൽ നിഷ്പക്ഷമായി അന്വേഷണം നടത്തി റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

”എനിക്ക് ഒരുപാട് പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നു, പക്ഷേ ഞാൻ ഇപ്പോഴും അവിടെ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ സി.ഡി.പി.ഒയുടെ പീഡനത്തിനിരയായി. എൻ്റെ ഗർഭധാരണത്തിനു ശേഷം പീഡനം വർധിച്ചു. അതിൻ്റെ ആഘാതം എൻ്റെ കുഞ്ഞിനെ ബാധിക്കുകയും മരണത്തിൽ കലാശിക്കുകയും ചെയ്തെന്ന് ബർഷ പറഞ്ഞു. ഒക്ടോബർ 25 -നാണ് സംഭവം. ഒറീസ കേന്ദ്രപാര ജില്ലയിലെ ഡെറാബിഷ് ബ്ലോക്കിലെ വനിതാ ശിശുവികസന വകുപ്പിലാണ് ബർഷ പ്രിയദര്‍ശിനി ജോലി ചെയ്തിരുന്നത്.

വീട്ടുകാരെ വിവരമറിയിച്ചതിനെത്തുടർന്ന് അവർ ഓഫീസിലെത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും, അപ്പോഴേക്കും കുഞ്ഞ് ഗർഭപാത്രത്തിൽ വച്ചുതന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ സിഡിപിഒ സ്നേഹലത സാഹുവിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബർഷ, ജില്ലാ കളക്ടർക്ക് പരാതി നൽകുകയായിരുന്നു.

സിഡിപിഒയില്‍ നിന്നും തനിക്ക് ‘മാനസിക പീഡനവും കടുത്ത അശ്രദ്ധയും’ നേരിടേണ്ടിവന്നെന്നും കത്തില്‍ സൂചിപ്പിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ ജില്ലാ സോഷ്യൽ വെൽഫെയർ ഓഫീസറോട് (ഡിഎസ്ഡബ്ല്യുഒ) അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചതായി കേന്ദ്രപാറ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിലു മൊഹാപത്ര പറഞ്ഞു.

റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് ഉപമുഖ്യമന്ത്രി പ്രവതി പരീദ എക്സില്‍ കുറിച്ചു.

അതേസമയം, സിപിഡിഒ ആരോപണങ്ങൾ നിഷേധിച്ചു, പ്രിയദർശിനി ഒരിക്കലും അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടു. “ഞാൻ അവളെ ഒരിക്കലും ഉപദ്രവിച്ചിട്ടില്ല. അവൾ കള്ളം പറയുകയാണ്. അവളുടെ വീട്ടുകാർ എന്നോട് മോശമായി പെരുമാറിയെന്നും സാഹു മാധ്യമങ്ങളോട് പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments