ചാമ്പ്യൻസ് ട്രോഫിയിൽ റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ത്യ. ഇത്തവണ കീരിടം നേടാനായാൽ ഏറ്റവും അധികം തവണ ചാമ്പ്യൻമാരെന്ന പട്ടം ഇന്ത്യക്ക് ലഭിക്കും.
രണ്ട് തവണ ഇന്ത്യയും ഓസ്ട്രേലിയയും കിരിടം നേടി. 2002 ൽ ആണ് ഇന്ത്യ ആദ്യമായി ചാമ്പ്യൻസ് ട്രോഫിയിൽ ജേതാക്കൾ ആയത്. മഴ തടസ്സപ്പെടുത്തിയ ഫൈനലിൽ ഇന്ത്യയേയും ശ്രീലങ്കയേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുക ആയിരുന്നു.
2013 ൽ ധോണിയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഇന്ത്യ രണ്ടാം കീരിടം നേടിയത്. ഓസ്ട്രേലിയക്കെതിരെ ബോർഡർ ഗവാസ്കർ ട്രോഫിയിൽ തോറ്റതിനു ശേഷം ആയിരുന്നു 2013 ൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടിയത്. സമാനതകൾ ആവർത്തിച്ചാൽ ഇത്തവണയും കപ്പ് ഇന്ത്യക്ക് നേടാം.
ചാമ്പ്യൻസ് ട്രോഫി 2025 നുള്ള ഇന്ത്യൻ ടീമിനെ ജനുവരി 11 നാണ് പ്രഖാപിക്കുന്നത്. പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻ ട്രോഫി 2025 ഫെബ്രുവരി 19 നാണ് ആരംഭിക്കും. മാർച്ച് 9 നാണ് ഫൈനൽ. ജനുവരി 12 നകം ടീം സ്ക്വാഡ് പ്രഖ്യാപിക്കണമെന്നാണ് അറിയിപ്പ്.ഇന്ത്യയുടെ എല്ലാ മൽസരവും ദുബായിൽ വച്ചാണ്. ഫെബ്രുവരി 23 നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മൽസരം.
ഇന്ത്യ- ബംഗ്ലാദേശ് മൽസരം ഫെബ്രുവരി 20 നും ഇന്ത്യ-ന്യൂസിലണ്ട് മൽസരം മാർച്ച് 2 നും നടക്കും. സെമി ഫൈനലിൽ ഇന്ത്യ പ്രവേശിച്ചാൽ മാർച്ച് 4 നാണ് മൽസരം, ഇന്ത്യ ജയിച്ചാൽ ഫൈനൽ വേദിയും ദുബായിൽ ആയിരിക്കും