ഹിസ്ബുള്ളയുടെ തലവന്മാരെല്ലാം വധിക്കപ്പെട്ടതോടെ വർഷങ്ങളായി നീണ്ട് നിൽക്കുന്ന ഇസ്രയേൽ ഹമാസ് യുദ്ധത്തിന് ഒരു പരിസമാപ്തിയാകുമെന്നായിരുന്നു എന്നാണ് ലോക രാജ്യങ്ങൾ കരുതിയിരുന്നത്. എന്നാൽ ഹിസ്ബുല്ലയ്ക്ക് പുതിയ തലവൻ വന്നതോടെ യുദ്ധം കൂടുതൽ കടുപ്പിക്കുകയാണ് ഇരു രാജ്യങ്ങളും.
കഴിഞ്ഞ ദിവസമാണ് ഭീകര സംഘടനയുടെ തലവൻ നസ്രല്ലയെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പിൻഗാമിയായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിമിനെ തിരഞ്ഞെടുത്തത്. ഹിസ്ബുള്ളയുടെ സ്ഥാപക നേതാവിലൊരാൾ കൂടിയാണ് നയിം ഖാസിം. ഹിസ്ബുള്ളയുടെ നയങ്ങളും ലക്ഷ്യങ്ങളും പാലിക്കുന്നതിനാലാണ് നയിം ഖാസിമിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് ഭീകരർപുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
പുതിയ മേധാവിയെ തിരഞ്ഞെടുത്തതിന് പിന്നാലെ കടുത്ത മുന്നറിയിപ്പ് നൽകി ഇസ്രായേലും രംഗത്ത് എത്തിയിട്ടുണ്ട്. ഹിബ്ബുല്ല നേതാവായി നയിം ഖാസി അതിക നാൾ വാഴില്ലെന്നും വാഴിക്കില്ലെന്നുമാണ് ഇസ്രയേലിന്റെ വാദം. യുദ്ധമുഖത്തെ നീക്കങ്ങൾ അവസാനിപ്പിച്ചിട്ടില്ലെന്നും മാരകമായ പ്രഹരമേൽപ്പിക്കുമെന്നും ഇസ്രയേൽ ഇറാന് മുന്നറിയിപ്പ് നൽകി. ഇസ്രയേലിനുമേൽ ഒരു മിസൈൽ കൂടി തൊടുക്കാൻ തുനിഞ്ഞാൽ തങ്ങളുടെ എല്ലാ ശക്തിയുമെടുത്ത് പ്രതികരിക്കും എന്നാണ് ഇസ്രയേലിന്റെ സൈനിക തലവൻ ഹെർസി ഹവേലിയുടെ ഭീഷണി.
ഹിസ്ബുല്ലയ്‌ക്കെതിരെ പുതിയ ഭീഷണിയുമായി ഇസ്രയേൽ പ്രതിരോധമന്ത്രിയും രംഗത്തെത്തിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ പുതിയ തലവൻ നയിം ഖാസിമിന്റെ നിയമനം താൽക്കാലികമാണെന്നും ഏറെക്കാലം നീണ്ടുനിൽക്കില്ലെന്നുമാണ് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് എക്സിലൂടെ മുന്നറിയിപ്പ് നൽകിയത്.
അതേ സമയം മുൻ സോവിയറ്റ് യൂണിയൻ നൽകിയ എസ്-300 എന്ന വ്യോമപ്രതിരോധ സംവിധാനത്തിൽ മൂന്നെണ്ണം ഇസ്രയേൽ തകർത്തതായാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. ആകെ നാല് എസ്-300 മിസൈൽ പ്രതിരോധ സംവിധാനമാണ് ഇറാന് ഉണ്ടായിരുന്നത്.
ആധുനികമായ ഭൂതല-വ്യോമ മിസൈൽ സംവിധാനമാണ് എസ്-300. എഫ്-35 എന്ന അമേരിക്കൻ എന്ന അമേരിക്കൻ യുദ്ധവിമാനവും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ സത്വര ബോംബാക്രമണത്തെ ചെറുക്കാൻ എസ് 300ന് ആയില്ല എന്ന സോവിയറ്റ് യൂണിയന്റെ വ്യോമപ്രതിരോധസംവിധാനത്തിന്റെ പോരായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഇതിനിടെ വെടിനിർത്തലിന് ദോഹയിൽ യുഎസ്, ഈജിപ്ത്, ഖത്തർ മധ്യസ്ഥതയിൽ ചർച്ചകൾ തുടരുകയാണ്. തടവുകാരെയും ബന്ദികളെയും കൈമാറാൻ ആദ്യം രണ്ട് ദിവസത്തെ വെടിനിർത്തലും 10 ദിവസത്തിനകം സ്ഥിരം വെടിനിർത്തലുമാണ് ഈജിപ്ത് ശുപാർശ ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ 50 പേർ കൊല്ലപ്പെട്ടു. 2023 ഒക്ടോബർ ഏഴിനുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 43,020 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 101,110 പേരാണ് ഗുരുതര പരിക്കുകളുമായി ജീവിതത്തോട് മല്ലിടുന്നത്.