
നടൻ ക്രിസ് വേണുഗോപാലിന്റെയും നടി ദിവ്യ ശ്രീധറുടെയും വിവാഹത്തിന് പിന്നാലെ സൈബറാക്രമണം. ക്രിസ് വേണുഗോപാലിന്റെ ശരീരപ്രകൃതത്തെയും ഇരുവരുടെയും പ്രായത്തെയും പറ്റിയാണ് സോഷ്യൽമീഡിയയിൽ ചർച്ച കൊഴുക്കുന്നത്. അച്ഛനും മകളും പോലെയുണ്ട്, ഇത്ര വലിയ നടിയായിട്ടും അപ്പൂപ്പനെ മാത്രമേ കല്യാണം കഴിക്കാൻ കിട്ടിയുള്ളോ എന്നാണ് ഉയരുന്ന പരിഹാസം.

ഇത്രയും പ്രായമുള്ള വ്യക്തിയെ എന്തിനാണ് കല്യാണം കഴിക്കുന്നത് ? മോളേ കെട്ടിക്കേണ്ട സമയത്താണ് അമ്മയുടെ കല്യാണം നടത്തുന്നത്, കെളവനെ കെട്ടിയിട്ട് എന്ത് ചെയ്യാനാ എന്നിങ്ങനെ കമന്റുകൾ നീളുകയാണ്.

അതേസമയം, ഗുരുവായൂർ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. നേരത്തെ വിവാഹിതയായ ദിവ്യ രണ്ട് മക്കളോടൊപ്പമാണ് വിവാഹത്തിന് എത്തിയത്. മക്കളുടെ സമ്മതത്തോടെയാണ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നതെന്ന് ദിവ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിരവധി സീരിയലുകളിലും സിനിമകളിലും ക്രിസ് വേണുഗോപാൽ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിൽ വില്ലത്തിയായതും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. പത്തരമാറ്റ് എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.