നോയിഡ: സല്‍മാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും 10 കോടി രൂപ തട്ടിയെടുക്കാന്‍ നോക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായി. നോയിഡ പോലീസും മുംബൈ പോലീസും നടത്തിയ സംയുക്തമായ നീക്കത്തിലൂടെയാണ് ഇയാള്‍ അറസ്റ്റിലായത്. മുംബൈ പോലീസ് നല്കിയ ‘ഹെല്‍പ്പ് ലൈന്‍’ നമ്പര്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഫോണ്‍ ചെയ്തതാണ് താന്‍ ഭീഷണിപ്പെടു ത്തിയതെന്ന് പ്രതിയായ തായിബ് അന്‍സാരി പോലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച രാത്രി മുംബൈയിലെ ബാന്ദ്ര പോലീസ് നോയിഡ പോലീസുമായി ബന്ധപ്പെടുകയും ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയി സല്മാന് ഖാനെ ഭീഷണിപ്പെടുത്തിയതായി അറിയിക്കുകയും ചെയ്തു. നമ്പരിലെ ഫോണ്‍ ലൊക്കേഷന്‍ നോയിഡയില്‍ കണ്ടെത്തുകയും തുടര്‍ന്ന് സംഘം സെക്ടര്‍ 92 ലെ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വീട്ടില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.