ഭർത്താവ് മരിച്ചു എന്ന കാരണത്താൽ എന്ത് ചെയ്താലും സൈബർ അക്രമണങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാകപ്പെടേണ്ടി വരുന്ന ഒരളാണ് രേണു സുധി. അന്തരിച്ച നടനും ഹാസ്യകലാകാരനുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണശേഷം തന്റെ രണ്ട് മക്കളേയും കൂടെ ചേർത്ത് പിടിച്ച് അതിജീവിച്ച രേണുവിനോട് നല്ല വാക്കുകൾ സോഷ്യൽ മീഡിയ കമന്റിടുന്നത് കുറവാണ്. അത്തരത്തിൽ തനിക്കെതിരെ സംസാരിക്കുന്നവരുടെ വായപ്പിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ രേണുവിന്റെ സോഷ്യൽ മീഡി അകൗണ്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്.
കല്യാണ സാരിയും ആഭരണങ്ങളും എല്ലാമണിഞ്ഞ് ഒരു മണവാട്ടിയെപോലെ അണിഞ്ഞെരുങ്ങിയിരിക്കുകയാണ് രേണു. ഗോള്‍ഡന്‍ കസവുള്ള മഞ്ഞ നിറത്തിലുള്ള സാരിയും ചുവപ്പ് ബ്ലൗസുമാണ് രേണുവിന്റെ ഔട്ട്ഫിറ്റ്. സാരിക്ക് യോജിക്കുന്ന രീതിയില്‍ ആന്റിക് ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. മുത്തുകള്‍ പതിപ്പിച്ച വലിയ ജിമിക്കി കമ്മലും നെറ്റിച്ചുട്ടിയും രേണുവിനെ കൂടുതല്‍ സുന്ദരിയാക്കി. മേക്കപ്പ് ആര്‍ട്ടിസ്റ്റായ സുജ അഖിലേഷാണ് രേണുവിനെ നവവധുവായി ഒരുക്കിയത്.
ചുവപ്പ് ലിപ്സ്റ്റിക്കും മുടിയില്‍ പൂവും ചൂടി സിംപിള്‍ മേക്കപ്പിലാണ് രേണുവിനെ സുജ ഒരുക്കിയത്. ബ്രൈഡല്‍ ലുക്കിലുള്ള രേണുവിന്റെ ചിത്രങ്ങള്‍ക്ക് താഴെ പോസിറ്റീവായി നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘അവര്‍ ജീവിക്കട്ടെ, അവര്‍ സന്തോഷിക്കട്ടെ, ഭര്‍ത്താവ് മരിച്ചെന്ന് കരുതി ജീവിതകാലം മുഴുവന്‍ കരഞ്ഞ് ജീവിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല’-എന്നാണ് ഒരു കമന്റ്. വീണ്ടും സുമംഗലിയാകാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇത് കാണാന്‍ സുധി ഉണ്ടാകണമായിരുന്നു എന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്.