നവംബര്‍ 28 വരെ ഹൈദരാബാദില്‍ ഭാഗികമായി നിരോധനാജ്ഞന

ഹൈദരാബാദ്: നവംബര്‍ 28 വരെ ഹൈദരാബാദില്‍ ഘോഷയാത്രകള്‍, പ്രതിഷേധങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ നിരോധിച്ചു. ഹൈദരാബാദ് നഗരത്തിലെ ക്രമസമാധാന നില തകരാറിലാക്കുന്ന തരത്തില്‍ പല സംഘടനള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നതോ, ഘോഷയാത്രകള്‍, ധര്‍ണകള്‍, റാലികള്‍, പൊതുയോഗങ്ങള്‍ എന്നിവ നടത്തുവാനോ അനുവദനീയമല്ലെന്ന് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

പൊതുസമാധാനത്തിനും ക്രമസമാധാനത്തിനും ഭംഗം വരുത്താന്‍ സാധ്യതയുള്ള ഏതെങ്കിലും തരത്തിലുള്ള പ്രസംഗങ്ങള്‍, ആംഗ്യങ്ങള്‍, ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, പ്ലക്കാര്‍ഡുകള്‍, പതാകകള്‍, ഇലക്ട്രോണിക് രൂപത്തിലുള്ള ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. പ്രത്യേകിച്ച് സെക്രട്ടേറിയറ്റിനും മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങള്‍ക്കും ചുറ്റുമുള്ള ഉത്തരവുകള്‍ ലംഘിക്കുന്ന ഏതൊരു വ്യക്തിയും തക്കശിക്ഷയ്ക്ക് വിധേയമാകുമെന്ന് പോലീസ് അറിയിച്ചു.

ഒക്ടോബര്‍ 27 ന് വൈകുന്നേരം 6 മണി മുതല്‍ നവംബര്‍ 28 ന് വൈകുന്നേരം 6 മണി വരെ ഉത്തരവ് പ്രാബല്യത്തില്‍ തുടരും. അതേസമയം, ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍, സൈനിക ഉദ്യോഗസ്ഥര്‍, ശവസംസ്‌കാര ഘോഷയാത്രകള്‍, വിദ്യാഭ്യാസ വകുപ്പിന്റെ ഫ്‌ലയിംഗ് സ്‌ക്വാഡ്, എന്നിവയെ ഉത്തരവിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments