
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തിരുവനന്തപുരം മലയിൻകീഴ് കുരുവിൻമുകൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷിനെ(41)യാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്‌ജി എസ്.രമേഷ്‌കുമാർ ശിക്ഷിച്ചത്.
വീട്ടിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതി കുട്ടിയെ ഗുരുവായൂരിൽ എത്തിക്കുകയും തുടർന്ന് വാടകയ്‌ക്ക് വീടെടുത്ത് പീഡിപ്പിക്കുകയായിരുന്നു. 2013 ലായിരുന്നു സംഭവം.
കുട്ടിയെ കാണാനില്ലെന്ന് കട്ടി മാതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ തൃശൂരിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. കൗൺസിലിംഗിലാണ് അതിജീവിത പീഡനവിവരം പുറത്തുപറഞ്ഞത്.
- പൊലീസിനെക്കാള്‍ പാര്‍ട്ടി ക്രിമിനലുകളാണ് പിണറായി വിജയന് വലുതെന്ന് തെളിയിക്കപ്പെട്ടു: വി.ഡി. സതീശൻ
- രോഹിത് ശർമ്മയുടെ വിരമിക്കൽ ഈ കളിക്ക് ശേഷം മാത്രം! പദ്ധതികൾ ചെറുതല്ല
- ജവഹർ ബാലഭവനിൽ ടീച്ചർ, അസിസ്റ്റൻ്റ് ഒഴിവുകൾ
- ജസ്പ്രീത് ബുംറയുടെ പരിക്ക് കരിയർ അവസാനിപ്പിക്കുമോ? സാധ്യതകളില്‍ ആശങ്കയോടെ മുംബൈ ഇന്ത്യൻസ്
- മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് മാറി നല്കി; 8 മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍