പത്തനംതിട്ട: പനി ബാധിച്ച് പത്തനംതിട്ടയില്‍ ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റി ലായി. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 22 ആം തീയതിയാണ് പനിയെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ ത്ഥിനി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ടു. അണുബാധയെ തുടര്‍ന്നാണ് കുട്ടിക്ക് പനി ബാധിച്ചത്.
മരണ ശേഷം നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സഹപാഠിയുമായി കുട്ടി പ്രണയത്തിലാണെന്ന് കണ്ടെത്തിയിരുന്നു. മരിച്ച പെണ്‍കുട്ടിക്ക് പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തി അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സഹപാഠിയെ പിടികൂടിയത്.
കുട്ടി മരിക്കുന്നതിന് മുന്‍പ് തന്നെ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് സ്‌കൂള്‍ ബാഗില്‍ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലൂടെ വ്യക്തമായിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ സാമ്പിളും സഹപാഠിയുടെ സാമ്പിളും നേരത്തെ തന്നെ ശേഖരിച്ചിരുന്നു.