
Politics
ജാമ്യാപേക്ഷയിൽ ഇളവ് നൽകാനാകില്ല ; രാഹുൽ മാങ്കൂട്ടത്തിന്റെ അപേക്ഷയെ എതിർത്ത് പോലീസ്
തിരുവനന്തപുരം : സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച അപേക്ഷയെ എതിർത്ത് പൊലീസ്. കേസുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് ഇളവ് തേടിയത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി നിൽക്കുന്നതിനാൽ എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം എത്തുക എന്നത് ബുദ്ധിമുട്ടാണെന്ന് കാണിച്ചാണ് ജാമ്യാപേക്ഷയിൽ ഇളവ് തേടിയത്. എന്നാൽ പോലീസ് ഇളവ് നൽകുന്നതിനെ എതിർത്തു.
അതേ സമയം പൂരം കലക്കൽ ഗൂഢാലോചനക്കെതിരെയാണ് താൻ സമരം ചെയ്തതെന്നും തന്നെ സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് വിളിക്കുന്നത് എന്തുകൊണ്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. രാഹുലിന്റെ അപേക്ഷയിൽ തിരുവനന്തപുരം സിജെഎം കോടതി നാളെ ഉത്തരവിടും.