World

തുരങ്കത്തില്‍ യഹ്യയും കുടുംബവും കഴിഞ്ഞത് ആഡംബരത്തില്‍, ഭാര്യയുടെ കൈയ്യില്‍ 26 ലക്ഷം രൂപ വിലമതിക്കുന്ന ബാഗ്

ഹമാസിലുള്ളവര്‍ ദുരിതം അനുഭവിച്ചപ്പോള്‍ യഹ്യയും കുടുംബവും കഴിഞ്ഞത് ആഡംബരത്തിലെന്ന് ഇസ്രായേല്‍

ഇസ്രായേല്‍: കഴിഞ്ഞ ദിവസമാണ് ഹമാസിന്‍രെ ശക്തനായ പോരാളിയെ ഇസ്രായേല്‍ വധിച്ചത്. തുരങ്കത്തില്‍ കഴിഞ്ഞിരുന്ന യഹ്യ സിന്‍വാറിനെ കണ്ടുപിടിച്ച് ഇസ്രായേല്‍ വധിക്കുകയായിരുന്നു. പിന്നാലെ യഹ്യയെ വധിച്ചതിന്‍രെ ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു ഇസ്രായേല്‍. ഇപ്പോഴിതാ യഹ്യയെ കൊന്നിട്ടും പക തീരാതെ അദ്ദേഹത്തിന്‍രെ കുടുംബത്തെയും വാക്കാലുള്ള ആക്രമണം നടത്തുകയാണ് ഇസ്രായേല്‍.

യഹ്യ വീരമൃത്യു വരിച്ചെന്നും അദ്ദേഹത്തെ നന്മയുള്ള വ്യക്തിയെന്ന് അവരോധിക്കേണ്ടായെന്നും ഹമാസിലുള്ളവര്‍ ദുരിതങ്ങള്‍ അനുഭവിക്കുമ്പോള്‍ യഹ്യയും കുടുംബവും സന്തോഷത്തിലും ആഡംബരത്തിലുമാണ് കഴിഞ്ഞിരുന്നതെന്ന് യഹ്യ കുടുംബം കഴിഞ്ഞ തുരങ്കത്തിലെ വീഡിയോ സഹിതം പങ്കിട്ട് ഇസ്രായേല്‍ വ്യക്തമാക്കി.

യഹ്യ മരിക്കുന്നതിന് മണിക്കൂറുകല്‍ക്ക് മുന്‍പുള്ള ദൃശ്യങ്ങളാണിത്. യഹ്യയും കുട്ടികളും ഭാര്യയും തുരങ്കത്തില്‍ നിന്ന് പുറത്തേയ്ക്ക് വരുന്നതാണ് വീഡിയോയില്‍ ഉള്ളത്. യഹ്യയുടെ ഭാര്യയുെട കൈയ്യില്‍ ഇരിക്കുന്നത് ഹെര്‍മിസ് ബിര്‍ക്കിന്‍ ബാഗാണെന്നും 26 ലക്ഷം രൂപ വരുന്ന ബാഗാണിതെന്നും ഇസ്രായേല്‍ സൈന്യം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *