
” പാർട്ടി നവീന്റെ കുടുംബത്തോടൊപ്പം” ; സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
പത്തനംതിട്ട : കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ പാർട്ടിക്ക് വ്യത്യസ്ത നിലപാടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. പാർട്ടി എന്നും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാട്. ഇന്ന് നവീൻ ബാബുവിന്റെ വീട്ടിലെത്തിയതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകായിയുന്നു അദ്ദേഹം.
അതേ സമയം സംഭവത്തിൽ നവീൻ ബാബുവിനെ മാനസികമായി മരണത്തിലേക്ക് നയിച്ചെന്ന ആരോപണ വിധേയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് വീടിന് കാവൽ നിൽക്കുന്ന നിലപാടായിരുന്നു ചില പാർട്ടി നേതാക്കൾ സ്വീകരിച്ചത്. ഇത് വലിയ രാഷ്ട്രീയ വിമർശനത്തിനിടയാക്കിയിരുന്നു.
ആരോപണവിധേയനും ആരോപണമുന്നയിച്ചയാളും ഒരേ പാർട്ടിയിൽ പ്രവർത്തിച്ചവർ എന്നത് കൊണ്ട് തന്നെ സിപിഎം നേതാക്കൾക്ക് കൃത്യമായി ഒരു നിലപാട് എടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം തെളിവുകൾ വ്യക്തമാകുന്നത് വരെ പിപി ദിവ്യയ്ക്കെതിരെ പാർട്ടിയുടെ നടപടി ഉടൻ ഉണ്ടാകില്ലെന്ന്ത് ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. അതിന് തൊട്ടടുത്ത ദിവസമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പാർട്ടി നവീൻ ബാബുവിനൊപ്പമെന്ന് പറയുന്നത്.
സത്യത്തിൽ പരസ്പര വിരുദ്ധമായ നിലപാടുകളാണ് നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കാളിൽ നിന്ന് ഉണ്ടാകുന്നത് എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. എന്തായാലും സംഭവത്തിൽ ആരോപണങ്ങളെയും പ്രതിഷേധങ്ങളെയും ഭയന്ന് ദിവ്യ ഇപ്പോഴും ഒളിവിലാണ്. ജില്ലാ കളക്ടരുടെ മൊഴി പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു.