
നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വെങ്കല പ്രതിമ തകർന്നു, ശില്പി അറസ്റ്റിൽ
മുംബൈ: നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവജിയുടെ കൂറ്റൻ വെങ്കല പ്രതിമ തകർന്ന സംഭവത്തില്‍ പ്രതിമ നിർമ്മിച്ച ശില്‍പിയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലാണ് ശില്‍പിയായ ജയ്ദീപ് ആപ്‌തെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 26-നാണ് പ്രതിമ തകർന്നുവീണത്. ഇതേത്തുടർന്ന് ഇതിൻറെ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടൻ്റ് ചേതൻ പാട്ടീലിനെ കോലാപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതിമയുടെ ശില്‍പിയായ ജയ്ദീപ് ആപ്‌തെയെ കണ്ടെത്തുന്നതിന് പൊലീസ് ലുക്ക്-ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2023 ഡിസംബർ നാലിന് സിന്ധുദുർഗില്‍ നാവികസേനാ ദിനാചരണത്തിൻ്റെ ഭാഗമായാണ് പ്രതിമ ഉദ്ഘാടനം ചെയ്തത്.
35 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് മാസങ്ങൾക്കുള്ളിൽ തകർന്ന് വീണത്. പ്രതിമ ഉറപ്പിച്ചിരുന്ന പീഠത്തില്‍നിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്. സ്ക്രൂകളും ബോള്‍ട്ടും തുരുമ്പ് എടുത്തതാണ് കൂറ്റൻ പ്രതിമ നിലംപതിക്കാൻ കാരണമായതെന്നാണ് പിഡബ്ല്യുഡി നൽകുന്ന വിശദീകരണം.