
ദുര്‍ഗ്: ഛത്തീസ്ഗഡില്‍ യുവാവ് തന്റെ മുത്തശ്ശിയുടെ ജീവന്‍ ബലി കൊടുത്തു. ദുര്‍ഗ് ജില്ലയിലെ നങ്കട്ടി ഗ്രാമത്തില്‍ ആണ് ഈ സംഭവമുണ്ടായത്. രുക്മണി ഗോസ്വാമി (70) എന്ന സ്ത്രീയാണ് കൊല ചെയ്യപ്പെട്ടത്. ഇവരുടെ മൃതദേഹം പോലീസ് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. മുത്തശ്ശിയുടെ ജീവന്‍ ബലി കൊടുത്തതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഗുല്‍ഷന്‍ എന്ന യുവാവ് ആശുപത്രിയിലാണ്.
അന്ധവിശ്വാസത്തിന്‍രെ ഭാഗമായിട്ടാണ് നരബലി നടന്നത്. വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. ശനിയാഴ്ച്ച വൈകിട്ടോടെ യുവാവ് ത്രിശൂലം വെച്ച് തന്‍രെ മുത്തശ്ശിയെ കുത്തി കൊലപ്പെടുത്തുകയും പിന്നീട് ഒരു ക്ഷേത്രത്തിലെത്തി മുത്തശ്ശിയുടെ രക്തം ശിവന് അര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ കഴുത്തില്‍ അതേ ത്രിശൂലം ഉപയോഗിച്ച് സ്വയം മുറിവുണ്ടാക്കി മരിക്കാന്‍ തയ്യാറായി.നാട്ടുകാരാണ് ഈ വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് വീട്ടിലെത്തുകയും ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തുകയുമായിരുന്നു.