ബിഷ്ണോയി സംഘത്തിൻ്റെ അടുത്ത ഇര രാഹുല്‍ ഗാന്ധി, ഒഡീഷ നടനെതിരെ കേസ്

ഭുവനേശ്വര്‍: രാഹുല്‍ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഒഡീഷ നടനെതിരെ കേസ്. ഒഡീഷ നടനായ ബുദ്ധാദിത്യ മൊഹന്തിക്കെതിരെയാണ് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ പോലീസില്‍ പരാതി നല്‍കിയത്. ബാബാ സിദ്ദിഖിനെ കൊലപ്പെടുത്തിയ ബിഷ്‌ണോയി സംഘത്തിന്റെ അടുത്ത ലക്ഷ്യം രാഹുല്‍ ഗാന്ധി ആയിരിക്കുമെന്നാണ് നടന്‍ പരാമര്‍ശിച്ചത്. തന്‍രെ സോഷ്യല്‍ മീഡിയയിലൂടെയാണ് നടന്‍ ഈ പരാമര്‍ശം നടത്തിയത്.

പരാതിയ്ക്കൊപ്പം സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കിട്ടാണ് പരാതിക്കാര്‍ പോലീസിനെ സമീപിച്ചത്. ഞങ്ങളുടെ പ്രിയപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹത്തിനെതിരെ നടത്തിയ ഈ പരാമര്‍ശം ഞങ്ങള്‍ക്ക് സഹിക്കാവുന്നതല്ലെന്നുമാണ് പരാതി നല്‍കിയശേഷം നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ നേതാവ് പ്രതികരിച്ചത്. നടനെതിരെ കേസെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments