
ഉത്തര്‍പ്രദേശ്; ഉത്തര്‍പ്രദേശില്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഏഴുവയസുകാരിയെ ഇഷ്ടികവെച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച്ചയാണ് സംഭവമുണ്ടായത്. കുട്ടി പച്ചക്കറി വാങ്ങാനായി കടയില്‍ പോയിരുന്നു. കുറെ സമയം കഴിഞ്ഞിട്ടും മകള്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ആള്‍താമസമില്ലാതെ കിടക്കുന്ന ഒരു വീടിനുള്ളില്‍ അര്‍ദ്ധനഗ്‌നമായ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി.
പോലീസ് സമീപത്തെ സിസിടിവ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. ജാനെ ആലം (22) എന്ന പ്രതിയെ പിന്നീട് പോലീസ് പിടികൂടുകയും ചെയ്തു. പിടിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ പ്രതി വെടിവെച്ചിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ ഒരു പോലീസുകാരന് വെടിയേറ്റു.
പോലീസിന്‍രെ തിരിച്ചുള്ള വെടിവെയ്പ്പില്‍ പ്രതിയുടെ കാലിനും പരിക്കേറ്റു. ചോദ്യം ചെയ്യലില്‍ താന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും എന്നാല്‍ കുട്ടി ബഹളം വെച്ചപ്പോള്‍ തല ചുമരില്‍ പലതവണ ഇടിക്കുകയും പിന്നീട് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രതി പറഞ്ഞു.