ലെബനന്‍: യഹ്യ സിന്‍വാറിന്റെ കൊലപ്പെടുത്തിയതിന് പകരമായി ശക്തമായ ആക്രമണം നടത്തി . ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നെരെയാണ് ഡ്രോണ്‍ ആക്രമണം നടത്തിയത്. ഹമാസാണ് ഇതിന്റെ പിന്നിലെന്നാണ് സൂചന. തങ്ങളുടെ നേതാവിന്റെ ചോരയ്ക്ക് പകരം ചോദിക്കാന്‍ തന്നെയാണ് ഹമാസിന്റെ തീരുമാനമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇസ്രായേലിലെ സിസേറിയയിലെ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്ക് നെരെ ആയിരുന്നു ആക്രമണം.
ഡ്രോണ്‍ വിക്ഷേപണ സമയത്ത് നെതന്യാഹുവും ഭാര്യയും വസതിയില്‍ ഇല്ലായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും ആക്രമണം നടന്നത് ലെബനില്‍ നിന്നാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ലെബനില്‍ നിന്ന്് ഒരു ഡ്രോണ്‍ വിക്ഷേപിച്ചിരുന്നു. എന്നാല്‍ അത് കെട്ടിടത്തില്‍ ഇടിച്ചു തകര്‍ന്നു. പിന്നാലെയാണ് നെതന്യാഹുവിന്റെ വീടിന് നെരെ ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ ഹമാസിന്റെ ശക്തനായ പോരാളിയായ യഹ്യ സിന്‍വാറിനെ വധിച്ചത്. മാത്രമല്ല, യഹ്യയുടെ അവസാന നിമിഷങ്ങളുടെ വീഡിയോയും പുറത്തു വിട്ടിരുന്നു. യഹ്യ കൊല ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് നെതന്യാഹുവിന് നെരെ ഈ ആക്രമണം നടന്നത്.