കൊല്ലത്ത് സ്ഥിരം അമ്പല മോഷ്ടാവ് പിടിയിൽ

35 ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചതിന് ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Kollam

കൊല്ലം: കൊല്ലത്ത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതിയെ ഇരവിപുരം പോലീസ് പിടികൂടി. പഴയാറ്റിൻ കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അലി ഹസീമാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് പ്രതിയെ കണ്ടെത്താൻ സാധിച്ചത്.

എറണാകുളത്ത് സ്ഥിരതാമസമാക്കിയിരുന്ന അലി ഹസീം, കൊല്ലം മേഖലയിൽ മോഷണം നടത്തുന്നതിന് വേണ്ടി വാടക വീട്ടിൽ താമസമാക്കിയിരുന്നതായി പോലീസ് കണ്ടെത്തി. തട്ടാമല, മാടൻനട, പഴയാറ്റിൻ കുഴി എന്നിവിടങ്ങളിലെ നാല് ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയിട്ടുണ്ട്. ശ്രീകോവിലടക്കം കുത്തിതുറന്ന് സ്വർണ്ണവും നിലവിളക്കുകളും മറ്റ് മൂല്യമുള്ള സാധനങ്ങളും മോഷ്ടിക്കുന്നതായിരുന്നു പ്രതിയുടെ പതിവ്.

മോഷണ മുതലുകൾ കൊല്ലത്തെ വിവിധ ആക്രി വ്യാപാര സ്ഥാപനങ്ങളിൽ വിറ്റ്, പിന്നീട് എറണാകുളത്തേക്ക് കടക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഒരേ രീതിയിലുള്ള മോഷണങ്ങൾ ആവർത്തിച്ചതോടെയാണ് ഇരവിപുരം പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് പ്രതിയെ കണ്ടെത്തിയത്. 35 ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചതിന് ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പോലീസിന്റെ രഹസ്യ നീക്കത്തിനൊടുവിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പിടികൂടി. ഇയാൾ മറ്റെല്ലാ ജില്ലകളിലുമായി മോഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments