CrimeNational

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ട് പേര്‍ പലസ്ഥലത്ത് വെച്ച് പീഡിപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ട് പേര്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്നത്. ഗുജറാത്തിലെ സുരേന്ദ്രനഗറിലെ തന്‍ഗറിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മാസങ്ങളോളം പീഡനത്തിനിരയാക്കിയത്. എന്നാല്‍ കൂട്ട ബലാല്‍സംഗമല്ല നടന്നതെന്നും വ്യത്യസ്ത സമയത്ത് വ്യത്യസ്ത ആളുകളാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

ഇരയ്ക്ക് പ്രായ പൂര്‍ത്തിയായിട്ടില്ല. കുട്ടിയുടെ മാതാവാണ് ഞങ്ങള്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ എട്ട് പേരുടെ പേരുകള്‍ ഉണ്ട്. ഇതില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ബാക്കി പ്രതികളെ അന്വേഷിക്കുകയാണ്. ഏഴ് മാസങ്ങളിലായിട്ടാണ് പല തവണ പലരില്‍ നിന്ന് പല സ്ഥലത്ത് വെച്ച് കുട്ടിക്ക് പീഡനം നേരിടേണ്ടി വന്നതെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *