World

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് ലഭിച്ചു. സ്വീഡിഷ് അക്കാദമിയിലെ നൊബേല്‍ കമ്മിറ്റിയാണ് സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചത്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലത തുറന്നുകാട്ടുകയും ചെയ്യുന്ന കാങിന്റെ തീവ്രമായ കാവ്യാത്മക ഗദ്യത്തിനാണ് സമ്മാനം ലഭിച്ചത്. അവരുടെ ഓരോ കൃതിയിലും മനുഷ്യജീവിതത്തിന്റെ ദുര്‍ബലത തുറന്നുകാട്ടുന്നു. ശരീരവും ആത്മാവും, ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കഥാകാരിക്ക് സവിശേഷമായ അവബോധം ഉണ്ടെന്ന് സമിതി വ്യക്തമാക്കി.

53 കാരിയായ കാങ്, പ്രശസ്ത നോവലിസ്റ്റ് ഹാങ് സ്യൂങ്-വോണിന്റെ മകളാണ്, കൂടാതെ ‘ദി വെജിറ്റേറിയന്‍’ എന്ന നോവലിന് 2016-ല്‍ മികച്ച ഫിക്ഷനുള്ള മാന്‍ ബുക്കര്‍ സമ്മാനവും കരസ്ഥമാക്കിയ എഴുത്തുകാരിയാണ്. ഒരു സ്ത്രീ മാനസിക രോഗത്തിലേക്കും അവളുടെ കുടുംബത്തില്‍ നിന്നുള്ള അവഗണനയിലേക്കും നീങ്ങുന്നതിനെക്കുറിച്ചുള്ള നോവലാണിത്.

ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച കാങിന്റെ ആദ്യ പുസ്തകമായിരുന്നു അത്.സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്ന 18-ാമത്തെ വനിതയാണ് ഈ എഴുത്തുകാരി. ഫ്രൂട്ട്‌സ് ഓഫ് മൈ വുമണ്‍ (2000), ഫയര്‍ സലാമാണ്ടര്‍ (2012); ബ്ലാക്ക് ഡീര്‍ (1998), ദി വെജിറ്റേറിയന്‍ (2007), ബ്രെത്ത് ഫൈറ്റിംഗ് (2010), ഗ്രീക്ക് ലെസന്‍സ് (2011), ഹ്യൂമന്‍ ആക്റ്റ്‌സ് (2014), ദി വൈറ്റ് ബുക്ക് (2016), ഐ ഡു തുടങ്ങിയ നിരവധി കൃതികള്‍ കാങ് രചിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *