
ഒഡീഷ: അഞ്ചു വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്ന രണ്ടാനമ്മ അറസ്റ്റില്‍. ഒഡീഷയിലെ ജല്‍ദയിലാണ് ഈ സംഭവം നടന്നത്. ഒക്ടോബര്‍ 11ന് ആര്‍എന്‍ പാലി പോലീസ് പരിധിയിലെ ജല്‍ദ സി ബ്ലോക്ക് ഏരിയയിലെ വാടക വീട്ടിലാണ് ഈ ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ നൗരി ഗുഡി എന്ന 20കാരിയായ യുവതിയാണ് അറസ്റ്റിലായത്. അഞ്ച് വയസ്സുള്ള ആണ്‍കുട്ടി ജല്‍ദയിലെ വാടക വീട്ടില്‍ പിതാവിനും രണ്ടാനമ്മയ്ക്കുമൊപ്പം താമസിക്കുകയായിരുന്നു.
നൗരിക്കും ഭര്‍ത്താവിനും സ്വന്തമായി ഒരു കുട്ടിയുണ്ടെങ്കിലും, മൂത്ത മകനോട് പിതാവ് വളരെയധികം സ്‌നേഹം പ്രകടിപ്പിച്ചി രുന്നു. അത് നൗരിക്ക് ഇഷ്ട്ടപ്പെട്ടിരുന്നില്ല. അത് കൊണ്ട് തന്നെ നൗരിക്ക് കുട്ടിയോട് കടുത്ത പകയായിരുന്നു. ഒക്ടോബര്‍ 11 ന് യുവതി ശബ്ദം കേള്‍ക്കാതിരിക്കാന്‍ കുട്ടിയുടെ വായ് മൂടി കെട്ടി കിണറ്റില്‍ തള്ളുകയായിരുന്നു. പിറ്റേദിവസം കുട്ടിയെ കാണാനില്ലെന്ന് കാട്ടി യുവതി പരാതി നല്‍കിയിരുന്നു.
എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം പോലീസ് കിണറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ നൗറിയാണ് അവനെ കൊന്നതെന്ന് കുറ്റം സമ്മതിച്ചു. തുടര്‍ന്ന്, കൊലപാതകക്കുറ്റം ചുമത്തി യുവതിയെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.