ഒരു വീഡിയോയ്ക്ക് കമ്മീഷന്‍ മൂന്ന് ശതമാനം. 4000ത്തിലധികം പോണ്‍ വീഡിയോകള്‍ വിറ്റ കൗമാരക്കാരന്‍ അറസ്റ്റില്‍

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ പോണ്‍ വീഡിയോകള്‍ ഓണ്‍ലൈനില്‍ വിറ്റ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍. മൊബൈല്‍ ആപ്ലിക്കേഷനും ടെലിഗ്രാമും ഉപയോഗിച്ചാണ് കൗമാരക്കാരന്‍ പോണ്‍ വീഡിയോകള്‍ വിറ്റത്. ഇതിന് ധാരാളം പണവും കൗമാരക്കാരന് ലഭിച്ചിരുന്നു. 17 വയസുള്ള കുട്ടിയാണ് പോലീസിന്‍രെ പിടിയിലായത്. ഗൊരഖ്പൂരിലെ സൈബര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ച ഒരു സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരന്‍ പിടിയിലായത്. കുട്ടികളുടെ അശ്ലീല വീഡിയോകളാണ് കൗമാരക്കാരന്‍ വിറ്റ വീഡിയോകളില്‍ പകുതിയിലേറെയുമെന്നാണ് പോലീസിന്‍രെ കണ്ടെത്തല്‍.

ഏകദേശം 4,000-ത്തിലധികം അശ്ലീല വീഡിയോകള്‍ പ്രതി ഓണ്‍ലൈനില്‍ വിറ്റഴിച്ചിട്ടുണ്ട്. ഓരോ വില്‍പ്പനയിലും 30 ശതമാനം കമ്മീഷന്‍ പ്രതിക്ക് ലഭിച്ചിരുന്നു. രാജ് എന്ന വിതരണക്കാരനില്‍ നിന്നാണ് കുട്ടിക്ക് വീഡിയോകള്‍ ലഭിച്ചതെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.

പ്രതിയുടെ മൊബൈല്‍ ഫോണിലും ഇത്തരം ധാരാളം വീഡിയോകള്‍ പോലീസ് കണ്ടെത്തി. ഒരു വീഡിയോയ്ക്ക് 3,000 രൂപയാണ് കമ്മീഷനായി പ്രതി വാങ്ങിയത്. അശ്ലീല വീഡിയോകള്‍ക്ക് 20,000 രൂപ വരെ വിലയുണ്ട്. പേയ്മെന്റ് ലഭിച്ചതിന് ശേഷം, ഫണ്ടിന്റെ ഭൂരിഭാഗവും അദ്ദേഹം തന്റെ വിതരണക്കാരനായ രാജയ്ക്കും അയക്കുമായിരുന്നു. കൂടുതല്‍ പ്രതികള്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments