Crime

അച്ഛന് നീതി ഉറപ്പാക്കിയത് 25 വർഷത്തെ കാത്തിരിപ്പിനൊടുവിൽ; ബ്രസീലിനെ ഞെട്ടിച്ച് യുവതി

ബ്രസീൽ റൊറൈമയിലെ ബോവ വിസ്റ്റയിൽ 35 വയസുകാരിയായ ഗിസ്‍ലൈൻ സിൽവ ഡേ ഡ്യൂസിന്റെ പ്രതികാരകഥ. 25 വർഷമായി അച്ഛന്റെ കൊലപാതകിയോട് പ്രതികാരം ചെയ്യാനായി കാത്തിരിക്കുകയായിരുന്നു യുവതി.

അച്ഛൻ കൊലചെയ്യപ്പെട്ടപ്പോൾ ഗിസ്‍ലൈന് 9 വയസായിരുന്നു .1999 ഫെബ്രുവരി 20-ന് സൂപ്പർമാർക്കറ്റ് ഉടമയായ ഗിറാൾഡോ ജോസ് വിസെന്റെ ഡേ ഡ്യൂസ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം ബാറിലെ നീന്തൽക്കുളത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. കൊലയാളിയായ ഡ്യൂസിന്‍റെ ജോലിക്കാരന്‍ റെയ്മണ്ടോ ആൽവസ് ഗോമസ്, കടം ചോദിച്ചെങ്കിലും അത് ലഭിക്കാത്തതിനെ തുടർന്നാണ് കൊലപാതകം നടത്തിയത്.

പിന്നീട്, 2013-ൽ ഗോമസിനെ പോലീസ് പിടികൂടി. 12 വർഷത്തെ ശിക്ഷയ്ക്ക് വിധി വന്നെങ്കിലും അപ്പീലിൽ ജയില്‍ ശിക്ഷ ഒഴിവാക്കി. 2016-ൽ അപ്പീല്‍ നിരസിച്ച ശേഷം ഗോമസ് ഒളിവിൽ പോയി. എന്നിരുന്നാലും ഗിസ്‍ലൈന്‍റെ പ്രതീക്ഷകൾ അത് പോലെ തുടർന്നു. അവളെ 18 -ാം വയസിൽ നിയമ വിദ്യാർത്ഥിനിയാക്കി, പിന്നീട് പോലീസ് ജനറൽ ഹോമിസൈഡ് ഡിവിഷനിലേക്ക് ചേർത്തു.

ഒടുവിൽ, കഴിഞ്ഞ സെപ്റ്റംബർ 25-ന്, നോവ സിഡേഡ് മേഖലയിലെ ഒരു ഫാമിൽ ഒളിഞ്ഞിരിക്കുന്ന ഗോമസിനെ ഗിസ്‍ലൈൻ അറസ്റ്റ് ചെയ്തു. ‘അച്ഛന്‍റെ മരണത്തിന് ഉത്തരവാദിയായവനെ വിലങ്ങ് അണിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ കണ്ണുനീർ തടയാൻ കഴിഞ്ഞില്ല,’ എന്ന് ഗിസ്‍ലൈൻ മാധ്യമങ്ങളോട് പറഞ്ഞു.

2024 സെപ്റ്റംബർ 26-ന്, ഗോമസിന് 12 വർഷത്തെ ശിക്ഷ കോടതി വിധിച്ചു. അച്ഛന്‍റെ കൊലപാതകിയെ നിയമത്തിന് മുന്നിൽ എത്തിക്കാൻ 25 വർഷം കാത്തിരുന്ന ഗിസ്‍ലൈൻ ഇന്ന് ബ്രസീലിലെ തന്നെ ഹീറോയായി മാറിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *