
17 വയസുകാരന്റെ പ്രതികാരത്തിന് ഇരയാകേണ്ടി വന്നത് പത്തിലധികം ദേശീയ അന്തര്‍ദേശീയ വിമാനങ്ങള്‍ക്കായിരുന്നു.
ചത്തീസ്ഗഡ്: മൂന്ന് ദിവസമായി പത്തിലധികം വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി നടത്തിയതിന്റെ പിന്നിലുളള പ്രതിയെ പോലീസ് കണ്ടെത്തി. ഛത്തീസ്ഗഢില്‍ നിന്നുള്ള 17 വയസുകാരനെയാണ് പോലീസ് കസ്റ്റഡിയിലായത്. പണവുമായി ബന്ധപ്പെട്ട് സുഹൃത്തുമായുള്ള തര്‍ക്കമാണ് ഇത്തരം ഒരു പ്രവര്‍ത്തിയിലേയ്ക്ക് കുട്ടിയെ എത്തിച്ചത്. സുഹൃത്തിനെ കേസില്‍ കുടുക്കാനാണ് താന്‍ ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.
ശത്രുവായ സുഹൃത്തിന്റെ പേരില്‍ എക്സില്‍ അക്കൗണ്ട് ഉണ്ടാക്കുകയും അതില്‍ നിന്ന് ബോംബ് ഭീഷണി പോസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവില്‍ നിന്ന് സ്‌കൂള്‍ വിട്ട് മടങ്ങുന്ന വഴിയാണ് 17 വയസ്സുകാരനെയും പിതാവിനെയും മുംബൈ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയെ ചോദ്യം ചെയ്ത് റിമാന്‍ഡ് ഹോമിലേക്ക് കൊണ്ടുപോയി.
17 വയസുകാരന്റെ പ്രതികാരത്തിന് ഇരയാകേണ്ടി വന്നത് പത്തിലധികം ദേശീയ അന്തര്‍ദേശീയ വിമാനങ്ങള്‍ക്കായിരുന്നു. എയര്‍ ഇന്ത്യ, അകാശ എയര്‍,ഇന്‍ഡിഗോ തുടങ്ങിയ വിമാനങ്ങളാണ് വഴി തിരിച്ചു വിടുകയും മടങ്ങി പോക്കലിന് കാലതാമസം നേരിടുകയും ചെയ്തത്. കാനഡയിലേയ്ക്കും ന്യൂയോര്‍ക്കിലേയ്ക്കും അന്താരാഷ്ട്ര വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടിരുന്നു.