സ്പീക്കറെ ചൊറിഞ്ഞ അൻവറിന് എട്ടിൻ്റെ പണി

തിരുവനന്തപുരം : സിപിഎമ്മുമായി ഇടഞ്ഞ നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ അവകാശ ലംഘനത്തിനു റൂളിംഗ് നൽകി നിയമസഭ. സഭയിലെ ഇരിപ്പടം ഭരണ പക്ഷത്തുനിന്ന് മാറ്റിയതിനെ അൻവർ പരസ്യമായി വിമർശിച്ചിരുന്നു . ഇത് സഭയുടെയും സഭ അധ്യക്ഷനായ സ്പീക്കറുടെയും അവകാശങ്ങൾക്ക് മേലുള്ള ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി കെഎം സച്ചിൻ ദേവ് എംഎൽഎ നൽകിയ പരാതിയിൽ ആണ് നടപടി .

അതേ സമയം സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കുറച്ച് ദിവസമായി പിവി അൻവർ എംഎൽഎ രം​ഗത്ത് ഉണ്ട് . എ‍‍‍‍‍ഡി.ജി.പി എം ആർ അജിത്ത് കുമാറിനെതിരേയും സിപിഎം ബിജെപി ബന്ധം എന്നിവയെ കുറിച്ചെല്ലാമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments