ഇടുക്കി: പോക്സോ കേസിൽ പാസ്റ്റർ അറസ്റ്റിൽ. കട്ടപ്പനയിലെ പെരുംതോട്ടി ചക്കാലക്കൽ ജോൺസനാണ് (51) അറസ്റ്റിലായത്. കട്ടപ്പന സിഐ എന്ന വ്യാജേനയാണ് ഇയാൾ മുറിയെടുത്തതെന്നും ഇയാൾക്ക് ഒപ്പം എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് മുറിയിൽ ഉണ്ടായിരുന്നെതെന്നും പോലീസ് വ്യക്തമാക്കി.
കട്ടപ്പന സ്റ്റേഷന് അടുത്തുള്ള ലോഡ്ജിലാണ് മുറിയെടുത്തത്. പോക്സോ നിയമപ്രകാരം ഇയാൾക്ക് എതിരെ പോലീസ് കേസ് എടുത്തു. സംഭവത്തിൽ ലോഡ്ജ് ജീവനക്കാരനും സിഐയും തമ്മിൽ പരിചയമുള്ളതാണ് ഇത് ശ്രദ്ധയിൽപെടാൻ കാരണം. സിഐ എന്ന് പറഞ്ഞ് മുറിയെടുക്കാൻ വന്നയാളെ കണ്ട് സംശയം തോന്നി ലോഡ്ജ് ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് ചോദ്യം ചെയ്തതിലൂടെ മകളാണ് എന്നാണ് ഇയാൾ പറഞ്ഞത് കുട്ടിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങൾ മനസിലായത്. സുവിശേഷ പ്രാർത്ഥന നടത്തുന്ന ഇയാൾ വിവിധ സ്കൂളുകളിൽ കരാട്ടെ ക്ലാസുകൾ എടുക്കാറുണ്ട്. അതിനാൽ കൂടുതൽ കുട്ടികൾ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.