സ്കോളിയോസിസ് വിവിധ രോഗങ്ങൾ; ദോഷങ്ങൾ

ജന്മനാ ഉള്ള വളവുകൾ അഥവാ കൺജെനിറ്റൽ സ്കോളിയോസിസ് നട്ടെല്ലിൻ്റെ കശേരുക്കളുടെ വളർച്ചയിലുള്ള വ്യത്യാസം മൂലമാണുണ്ടാകുന്നത്

Scoliosis

കൺജെനിറ്റൽ സ്കോളിയോസിസ്

ജന്മനാ ഉള്ള വളവുകൾ അഥവാ കൺജെനിറ്റൽ സ്കോളിയോസിസ് നട്ടെല്ലിൻ്റെ കശേരുക്കളുടെ വളർച്ചയിലുള്ള വ്യത്യാസം മൂലമാണുണ്ടാകുന്നത്. കശേരുക്കളുടെ ഒരു വശം വളരാതിരുന്നാൽ മറുവശത്തുള്ള വളർച്ച കൂടുതൽ കൊണ്ട് നട്ടെല്ല് ഒരുവശത്തേക്ക് വളയുന്നു. ഇത് ഹെമിവെർട്ടിബ്ര (പകുതി വളർച്ചയെത്തിയ കശേരുക്കൾ) ഉണ്ടാകുന്നത് മൂലമാണ്. നട്ടെല്ലിൻ്റെ കണ്ണികൾ തമ്മിൽ ബന്ധിപ്പിച്ചുണ്ടാകുന്ന ബാറുകൾ (bars) ആ വശത്തെ കശേരുക്കളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു. മറുവശത്തിന്റെ വളർച്ച മൂലം നട്ടെല്ല് ഒരു വശത്തേക്ക് വളയുന്നു. ഇതുപോലെ ഹെമിവെർട്ടെബ്ര (Hemivertebra ) ഒരുവശത്തും മറുവശത്ത് അൺസെഗ്മെറ്റഡ് ബാർ ( Unsegmeted bar ) വന്നാൽ വളവുകളുടെ സങ്കീർണ്ണത ത്വരിതഗതിയിൽ കൂടാം.

ന്യൂറോ മസ്ക്‌കുലർ സ്കോളിയോസിസ്

പേശികൾക്ക് ഞരമ്പുകൾക്ക് ഉള്ള വൈകല്യം മൂലമുണ്ടാകുന്ന വളവുകൾ. ഉദാഹരണത്തിന് മെനിംഗോ മ്യൂക്കോസെലെ ( Meningo mycocele ) തുടങ്ങിയ ന്യൂറൽ ട്യൂബിൻ്റെ തകരാറുകളുമായി ബന്ധപ്പെട്ട വളവുകൾ, പോളിയോ വന്നശേഷമുള്ള വളവുകൾ, തലച്ചോറിനോ സുഷുമ്നനയ്‌ക്കോ ക്ഷതം ഉണ്ടായശേഷമുള്ള സെറിബ്രൽ പാൾസി ( Cerebral palsy ), ഫ്രെഡ്രീച്ച് അറ്റാക്സിയ ( friedrich ataxia ) തുടങ്ങിയ അസുഖങ്ങളുമായി ബന്ധപ്പെട്ട വളവുകൾ.

സിൻഡ്രോമിക് സ്കോളിയോസിസ്

ഒന്നിലധികം അപാകതകൾ ഒരുമിച്ചുണ്ടാകുന്ന അവസ്ഥയിൽ ഒന്ന് നട്ടെല്ലിൻ്റെ വളവാകുന്നത്. ഉദാഹരണത്തിന് മാർഫാൻ സിൻഡ്രോം ( marfan syndrome ), എഹ്ലെർസ്-ഡാൻലോസ് സിൻഡ്രോം ( Ehlers-Danlos syndrome ) തുടങ്ങിയവ.

സ്കോളിയോസിസ് ഉണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം

ഒരു ചെറിയ ടെസ്റ്റ് കൊണ്ട് ഇത് സാധ്യമാണ്. കുട്ടിയെ മുന്നോട്ട് കുനിച്ച് നിർത്തിയശേഷം നട്ടെല്ലിലൂടെ മുകളിൽ നിന്ന് താഴേക്ക് വിരലോടിക്കുക. സാധാരണ നട്ടെല്ല് നേർവരയിലായിരിക്കും. വശങ്ങളിലേക്ക് വളവുണ്ടെങ്കിൽ ഡോക്‌ടറെ കാണിക്കുക. വളരെ ലളിതമായ ഈ ടെസ്റ്റ് വീട്ടിൽ അച്ഛനോ അമ്മയ്ക്കോ സ്കൂ‌കൂളിൽ ടീച്ചറിനോ ചെയ്യാവുന്നതാണ്. പെൺകുട്ടികൾ പലപ്പോഴും അയഞ്ഞ വസ്ത്രം ധരിക്കുന്നതിനാൽ ഇത്തരം വളവുകൾ ആരംഭകാലഘട്ടങ്ങളിൽ അറിയാതെ പോകും. ചില അവസരങ്ങളിൽ നട്ടെല്ലിന്റെ വളവുകൾ മൂലം തോളുകളുടേയോ ഇടുപ്പുകളുടേയോ സന്തുലന വ്യത്യാസവും, നട്ടെല്ലിന്റെയോ ശരീരത്തിൻ്റേയോ ബാലൻസ് ഇല്ലായ്‌മയോ ഉണ്ടാകുമ്പോൾ നട്ടെല്ലിനd വളവുണ്ടെന്ന് മനസ്സിലാക്കാം.

ഇഡിയോപ്പതിക് സ്കോളിയോസിസ്

യഥാർത്ഥ കാരണം കണ്ടുപിടിക്കപ്പെടാത്ത നട്ടെല്ലിൻ്റെ വളവുകളെയാണ് ഇഡിയോപ്പതിക് സ്കോളിയോസിസ് എന്ന് പറയുന്നത്. ഇവയുണ്ടാകുന്നതിന് പല കാരണങ്ങൾ ഗവേഷകർ മുന്നോട്ട് വച്ചിട്ടുണ്ട്.

  • തലച്ചോറിലെ പിനൽഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ കുറവ്.
  • കട്ടികുറഞ്ഞ നട്ടെല്ല് (slender column) പെൺകുട്ടികളിൽ ഇത്തരം വളവുകൾ കൂടുതലായി കാണുന്നതിന് കാരണമായി
    ചൂണ്ടിക്കാണിക്കപ്പെടുന്നു.
  • പല ജീനുകളിലുള്ള മാറ്റങ്ങൾ ഇതിനൊരു കാരണമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില അവസരങ്ങളിൽ സഹോദരങ്ങൾക്കും അമ്മയ്ക്കും
    മക്കൾക്കും അതുമല്ലെങ്കിൽ അച്ഛനും ഒക്കെ ഇത്തരം വളവുകൾ വരുന്നതായി കാണുന്നുണ്ട്.

ഇവ കൂടാതെ പല പരിസ്ഥിതിഘടകങ്ങളും ഇഡിയോപ്പതിക് സ്കോളിയോസിസ് ഉണ്ടാകുന്നതിന് കാരണമായി പറയപ്പെടുന്നു. ചുരുക്കത്തിൽ ഈ ഘടകങ്ങളെല്ലാം ചേർന്നുള്ള ഒരു മിശ്രിതമാണ് ഇഡിയോപ്പതിക് സ്കോളിയോസിസിന് കാരണമെന്ന് അനുമാനിക്കാം.

സ്കോളിയോസിസ് – ദോഷങ്ങൾ?

സ്കോളിയോസിസ് ഉണ്ടാകുമ്പോൾ നട്ടെല്ലിന് വളവുണ്ടാകുന്നതോടൊപ്പം കശേരുക്കൾക്ക് തിരിവും ഉണ്ടാകുന്നു. ഇത് നെഞ്ചിന്റെ ഭാഗത്താണുണ്ടാവുന്ന ബെങ്കിൽ ശ്വാസകോശങ്ങൾക്ക് വളരാനുള്ള സ്ഥലം കുറയുന്നു. വലിയ വളവ്‌ ഉണ്ടെങ്കിൽ ഇത് കായിക ക്ഷമതയെ ബാധിക്കുന്നു. സ്ത‌നങ്ങൾ അസന്തുലിതമായി കാണപ്പെടുന്നു. നടുവിന്റെ പാർശ്വങ്ങളിലുള്ള വാരിയെല്ലുകളുടെ തള്ളൽ (rib hump) അസന്തുലിതാവസ്ഥ തുടങ്ങിയവയുണ്ടാക്കുന്നു. നടുവിന്റെ ഭാഗത്താണ് ഇത്തരം വളർച്ചകളുണ്ടാകുന്നതെങ്കിൽ കശേരുക്കളുടെ തിരിവ്കൊണ്ട് ഇവ തമ്മിലുള്ള സന്ധികൾ വേഗത്തിൽ തേയ്മാനം വരുന്നതിന് സ്ഥിരമായ നടുവുവേദന സാധാരണ ആൾക്കാരെ അപേക്ഷിച്ച് കൂടുതലായിക്കാണുന്നു (83 കൂടുതൽ), കൂടാതെ നട്ടെല്ലിൻറെയും ശരീരത്തിയും അസന്തുലിതാവസ്ഥ നടക്കുന്നതിനും ഓടുന്നതിനുമൊക്കെ അധിക ഊർജ്ജം വേണ്ട അവസ്ഥയുണ്ടാക്കുന്നു. കൗമാരപ്രായക്കാരിൽ ഇത്തരം വളവുണ്ടാകുമ്പോൾ ഇത് അവരുടെ മാനസികാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു. സമപ്രായക്കാരിൽ നിന്നുള്ള പരിഹാസം അവരുടെ മനസ്സിനേയും ആത്മവിശ്വാസത്തേയും സാരമായി ബാധിക്കാം മുതിർന്നവരിൽ ഇത്തരം വളവുകൾ മാനസിക പ്രധനങ്ങൾ ഉണ്ടാക്കുന്നതായി കാണാറില്ല.

ഈ വളവുകൾ ചികിത്സിച്ചാൽ അത് ശ്വാസകോശങ്ങളുടെ ധർമ്മം വളരെയധികം മെച്ചപ്പെടുത്തുന്നു. സ്ഥിരമായുള്ള നടുവേദനയ്ക്ക് സാധ്യത കുറയുന്നു. മാത്രമല്ല നട്ടെല്ലിൻ്റെയും ശരീരത്തിൻ്റേയും തുലനാവസ്ഥ തിരികെ കൊണ്ടുവരികയും ചെയ്യുന്നു. ഈ വളവുകൾ എപ്പോഴാണ് ചികിത്സിക്കേണ്ടതെന്ന് നോക്കാം. സാധാരണയായി കുട്ടികളുടെ വളർച്ച ത്വരിതഗതിയിലാകുന്നൽ 5-6 വയസ്സ് പ്രായത്തിലും പിന്നീട് കൗമാരപ്രായത്തിലുമാണ്. കൗമാരപ്രായത്തിൽ പെൺകുട്ടികൾ പ്രത്യേകിച്ച് മാസമുറ വന്ന് തുടങ്ങുന്നതിന് ഏകദേശം രണ്ട് വർഷം മുന്നേയും മാസമുറ വന്ന് തുടങ്ങിയതിനുശേഷം ഏകദേശം രണ്ട് വർഷവുമാണ് ത്വരിതഗതിയിലുള്ള വളർച്ച കാണപ്പെടുന്നത്. ആൺകുട്ടികളിൽ വളർച്ച ഏകദേശം 18-25 വയസ്സ് വരെയുണ്ടാകാം. വളർച്ചയുടെ കാലഘട്ടത്തിലാണ് വളവുകൾ അധികരിക്കുന്നത്. ഏതൊരസുഖത്തേയും പോലെ നട്ടെ ല്ലിൻറെ വളവുകളും പ്രാരംഭത്തിലെ ചികിത്സിക്കുന്നതാണുത്തമം. കൺജെനിറ്റൽ സ്കോളിയോസിസ് ആണെങ്കിൽ ഇവ വളരെ കുഞ്ഞിലേ തന്നെ ചികിത്സിക്കുന്ന താണുത്തമം. ഇവ ചികിത്സിക്കാതിരുന്നാൽ വളവുകൾ അധികരിക്കുകയും സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ആവശ്യമായി വരികയും ചെയ്യും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments