
സർക്കാർ ഉദ്യോഗസ്ഥർ 5.15 ലക്ഷം! ഏറ്റവും കൂടുതൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ; സെക്രട്ടേറിയറ്റില്‍ 5,183 ഉദ്യോഗസ്ഥരെന്ന് കെ.എൻ. ബാലഗോപാൽ
സംസ്ഥാനത്ത് 5,15,356 സർക്കാർ ജീവനക്കാരെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പൊതുവിദ്യാഭ്യാസ വകുപ്പിലാണ് ഏറ്റവും കൂടുതൽ സർക്കാർ ജീവനക്കാർ. 1,69,880 ജീവനക്കാർ ആണ് പൊതുവിഭ്യാഭ്യാസ വകുപ്പിൽ ഉള്ളത്.
പോലിസ് വകുപ്പാണ് രണ്ടാം സ്ഥാനത്ത്. 59,340 പേരാണ് പോലിസിൽ ഉള്ളത്. ആരോഗ്യ വകുപ്പാണ് മൂന്നാം സ്ഥാനത്ത് 37,825 പേരാണ് ആരോഗ്യ വകുപ്പിൽ ഉള്ളത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ്, കോളിജിയേറ്റ് വിദ്യാഭ്യാസം, മെഡിക്കൽ വിദ്യാഭ്യാസം, റവന്യു, ജുഡീഷ്യൽ സർവീസ്, പഞ്ചായത്ത് എന്നീ വകുപ്പുകളാണ് തൊട്ട് പിന്നിൽ. 30895 ഉദ്യോഗസ്ഥരാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ഉള്ളത്. 22,601 പേർ കോളിജിയേറ്റ് വിദ്യാഭ്യാസത്തിലും മെഡിക്കൽ വിദ്യാഭ്യാസത്തിൽ 16,499 പേരുമാണ് ഉള്ളത്. റവന്യു വകുപ്പിൽ 16,043 ഉദ്യോഗസ്ഥരാണ് ഉള്ളത്. ജുഡിഷ്യൽ സർവീസിൽ 14,946, പഞ്ചായത്തിൽ 12,547 എന്നിങ്ങനെയാണ് സർക്കാർ ഉദ്യോഗസ്ഥരുടെ കണക്ക്.
ട്രഷറി – 3511, ഹോമിയോപ്പതി – 3237, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ – 4718, ടെക്നിക്കൽ വിദ്യാഭ്യാസം -8815, കൃഷി – 9083, മൃഗ സംരക്ഷണം – 7048, സർവെ – 3664, സിവിൽ സപ്ലൈസ് – 1915, സഹകരണം – 3785, ജി എസ് ടി – 4723, വൊക്കേഷണൽ ഹയർ സെക്കണ്ടറി -6263, എംപ്ലോയ്മെൻ്റ് – 1130, എക്സൈസ് – 5420, ഫയർഫോഴ്സ് – 5045, ഫിഷറിസ് – 1082, വനം -5838, വ്യവസായം -1225, ഇൻഷുറൻസ് മെഡിക്കൽ സർവീസ് – 2946, ജലസേചനം – 3770, ജയിൽ – 2432, നിയമസഭ- 1251,സ്റ്റേറ്റ് ഓഡിറ്റ് – 1193 , മോട്ടോർ വെഹിക്കിൾ- 2579, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് – 3673, പ്രിൻ്റിംഗ് – 1938,പി എസ് സി – 1755, മരാമത്ത്- 8735, രജിസ്ട്രേഷൻ – 2904, എസ്.സി – 1754, എസ്.ടി – 1176 , സെക്രട്ടറിയേറ്റ്-5183, വാട്ടർ ട്രാൻസ്പോർട്ട് – 1138, ടൂറിസം – 901 എന്നിങ്ങനെയാണ് ഉദ്യോഗസ്ഥരുടെ കണക്ക്.