HealthNews

കുടവയറാണോ പ്രശ്നം ? ഈ 5 പഴങ്ങൾ കഴിക്കുന്നത് ശീലമാക്കൂ

ചാടുന്ന വയറാണ് സ്ത്രീ പുരുഷ ഭേദമന്യേ പലരേയും അലട്ടുന്ന ഒരു പ്രശ്‌നം. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാല്‍. ചെറുപ്പക്കാരിലും മാറുന്ന ജീവിതശീലങ്ങളും ഭക്ഷണരീതികളുമെല്ലാം തന്നെ വയര്‍ ചാടാന്‍ ഇടയാക്കുന്നു. വയര്‍ ചാടുന്നത് പല രോഗങ്ങള്‍ക്കുമുള്ള പ്രധാന കാരണം കൂടിയാണ്. ചാടുന്ന വയര്‍ ഒതുക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്. ഇതില്‍ ചില ഫലവര്‍ഗങ്ങളും പെടും. നമുക്ക് അതിന്ന് പരിചയപ്പെടാം.

ആപ്പിള്‍

ഇത്തരത്തില്‍ ഒന്നാണ് ആപ്പിള്‍. ധാരാളം നാരുകള്‍ അടങ്ങിയ ഒന്നാണിത്. പെക്ടിന്‍ സോലുബിള്‍ ഫൈബറാണ് ഇതിലുള്ളത്. ഇതിലെ ഫോളിഫിനോളുകള്‍ ഫാറ്റ് മെറ്റബോളിസത്തെ സഹായിക്കുന്നു. ഇവ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നു. പ്രത്യേകിച്ചും വയറിന് ചുറ്റുമുള്ള കൊഴുപ്പ്. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

പഴം

പഴം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും വയറ്റിലെ കൊഴുപ്പ്. ഇവയില്‍ റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ട്. ഇത് സോലുബിള്‍ ഫൈബറായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്. ഇതിനാല്‍ വിശപ്പ് കുറയ്ക്കും. ഇവയിലെ പൊട്ടാസ്യം ശരീരത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയുന്നു. ഇതുപോലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പഴം സഹായിക്കുന്നു. ഇതെല്ലാം വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്നു.

ഓറഞ്ച്

ഓറഞ്ച് ഇത്തരത്തിലെ ഫലമാണ്. ഇതില്‍ കലോറി കുറവാണ്, നാരുകള്‍ കൂടുതലും. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ സി കൊഴുപ്പ് കത്തിച്ചു കളയാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ സി കഴിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പും വയറ്റിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്. ഇതിലെ നാച്വറല്‍ മധുരം വിശപ്പു കുറയ്ക്കാനും മധുരത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുന്ന ഘടകമാണ്.

ചെറുനാരങ്ങ

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഡിടോക്‌സിഫൈയിംഗ് ഗുണങ്ങള്‍ ഉള്ള ഒന്നാണിത്. ഇതിലെ പോളിഫിനോളുകളും തടി കൂടുന്നത് തടയാനും കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാനും സഹായിക്കുന്നു. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

തണ്ണിമത്തൻ

മെലണ്‍ വിഭാഗത്തില്‍ പെട്ടവയെല്ലാം തടിയും വയറും കുറയ്ക്കാന്‍ നല്ലതാണ്. ഇതിലെ വെള്ളം തന്നെയാണ് ഗുണം നല്‍കുന്നത്. ഇത് വിശപ്പു കുറയ്ക്കുന്നു, വയര്‍ പെട്ടെന്ന് നിറയാന്‍ സഹായിക്കുന്നു. ഇതിലെ അമിനോ ആസിഡുകള്‍, സിട്രുലിന്‍ എന്നിവയെല്ലാം തന്നെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *