ക്ഷാമബത്ത കുടിശികയായിട്ട് മൂന്ന് മാസം. ക്ഷാമബത്ത അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയിസ് ആൻ്റ് വർക്കേഴ്സ് ധനമന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകി.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എല്ലാ വർഷവും രണ്ട് തവണയാണ് വർധിപ്പിക്കുന്നത് ജനുവരിയിലും ജൂലൈയിലും. നിലവിൽ അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനമാണ് ഡി.എ നൽകുന്നത്. കേന്ദ്രത്തിൽ 3 മാസമാണ് ഡി.എ കുടിശികയെങ്കിൽ കേരളത്തിൽ 2021 ജൂലൈ മുതൽ ക്ഷാമബത്ത കുടിശികയാണ്.
3 വർഷവും 3 മാസവുമായി കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ഡി.എ ലഭിച്ചിട്ട്. 22 ശതമാനം ഡി. എ ആണ് കുടിശിക . ജീവനക്കാരുടെ 40000 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് കെ.എൻ. ബാലഗോപാൽ തടഞ്ഞ് വച്ചിരിക്കുന്നത്.
ലോകസഭ തെരഞ്ഞെടുപ്പിലെ ദയനിയ തോൽവിക്ക് ആനുകൂല്യങ്ങൾ തടഞ്ഞത് കാരണമായി എന്ന് സി പി എം വിലയിരുത്തിയിരുന്നു. ഇതിനെ തുടർന്ന് ജൂലൈ 10 ന് കുടിശികകൾ അടിയന്തിരമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ചട്ടം 300 അനുസരിച്ച് പ്രസ്താവന നടത്തിയെങ്കിലും എല്ലാം പ്രസ്താവനയിൽ ഒതുങ്ങി.